ദൃശ്യം 2 വിന്റെ സിനിമാ സംഘം സ്ഥലം കയ്യേറി സെറ്റ് നിര്‍മ്മിച്ചതായി പരാതി. തൊടപുഴ കുടത്തൂരിലെ സര്‍ക്കാര്‍ സംരക്ഷിത പച്ചത്തുരുത്ത് കയ്യേറിയെന്നാരോപിച്ച് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ഹരിത മിഷന്‍ പ്രവര്‍ത്തകരാണ് പരാതിയുമായി രംഗത്ത് എത്തിയത്. പരാതിയില്‍ കളക്ടര്‍ ഇടപെട്ട് പ്രശ്‌നം പരിഹരിച്ചു. ഇരുപത്തി അയ്യായിരം രൂപ കെട്ടിവെച്ച് വീണ്ടും ചിത്രീകരണം ആരംഭിക്കാനുള്ള അനുമതിയാണ് കളക്ടര്‍ നല്‍കി. മോഹന്‍ലാല്‍ നായകനായി എത്തിയ സൂപ്പര്‍ ഹിറ്റ് ചിത്രമായിരുന്നു ദൃശ്യം. ഇതിന്റെ രണ്ടാം ഭാഗത്തിന്റെ ചിത്രീകരണം തൊടുപുഴയില്‍ വിവിധ സ്ഥലങ്ങളില്‍ പുരോഗമിക്കുകയാണ്. കുടത്തൂരിലാണ് പൊലീസ്റ്റേഷന്‍ ഉള്‍പ്പടെയുള്ള കാര്യങ്ങളുടെ സെറ്റ് നിര്‍മിക്കുന്നത്. എന്നാല്‍ ഹരിതകേരളം പദ്ധതിക്ക് കീഴിലുള്ള പച്ചത്തുരുത്ത് പദ്ധതി നിര്‍മാണ മേഖലയിലായിരുന്നു സിനിമാ പ്രവര്‍ത്തകര്‍ സെറ്റിട്ടത്. തുടര്‍ന്ന് പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തില്‍ ഹരിത മിഷന്‍ പ്രവര്‍ത്തകര്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തടയുകയായിരുന്നു. പിന്നീട് കളക്ടര്‍ ഇടപെട്ട് പ്രശ്‌നം പരിഹരിച്ചു.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?