കൊവിഡ്: വീഴ്ചകള്‍ക്ക് വലിയ വില നല്‍കേണ്ടിവരും; കേരളത്തെ വിമര്‍ശിച്ച് കേന്ദ്ര ആരോഗ്യ മന്ത്രി

  • 18/10/2020

കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ കേരളത്തെ വിമര്‍ശിച്ച് കേന്ദ്ര ആരോഗ്യമന്ത്രി  ഹര്‍ഷവര്‍ധന്‍. കൊവിഡ് സാഹചര്യം വ്യക്തമാക്കുന്ന സണ്‍ഡേ സംവാദിലാണ് ആരോഗ്യമന്ത്രിയുടെ വിമര്‍ശനം. പരിപാടിയുമായി ബന്ധപ്പെട്ട്  ട്വിറ്ററില്‍  പങ്കുവെച്ച പ്രമോ വീഡിയോയില്‍ കേരളത്തില്‍ കൊവിഡ് രോഗികള്‍ കൂടുന്നതിലുള്ള ആശങ്ക അദ്ദേഹം പങ്കുവെച്ചു. കേരളം വരുത്തിയ വീഴ്ചകള്‍ക്ക് വന്‍ വില നല്‍കേണ്ടിവരും എന്നും മന്ത്രി പറഞ്ഞു. 

കൊവിഡിന്റെ  തുടക്കത്തില്‍ വൈറസ് വ്യാപനത്തെ പിടിച്ചു നിര്‍ത്താന്‍ കേരളത്തിന് സാധിച്ചിരുന്നു. എന്നാല്‍ അതിനുശേഷം രോഗവ്യാപനം വര്‍ധിക്കുകയാണ് ഉണ്ടായത്. ഇതിന് കേരളം വലിയ വില നല്‍കേണ്ടിവരും എന്നാണ് ഹര്‍വര്‍ധന്‍ പറഞ്ഞത്. പരിപാടിയുടെ പൂര്‍ണ്ണരൂപം ഉടന്‍ പ്രസിദ്ധീകരിക്കും.രാജ്യത്ത് കൂടുതല്‍ പ്രതിദിന രോഗബാധിതരുള്ള സംസ്ഥാനങ്ങളില്‍ ഒന്നാണ് കേരളം. ഈ സാഹചര്യത്തിലാണ് മന്ത്രി രൂക്ഷ വിമര്‍ശനം ഉന്നയിച്ചിരിക്കുന്നത്.


Related Articles