കോഴിക്കോട് കുഞ്ഞിന്റെ ജീവന്‍ രക്ഷിച്ചത് 15 കോടിയുടെ മരുന്ന്; ലോകത്തിലെ ഏറ്റവും വിലകൂടിയ മരുന്ന് ലഭിച്ചത് സൗജന്യമായി

  • 19/10/2020

കോഴിക്കോട് 23 മാസം പ്രായമുള്ള കുഞ്ഞിന്റെ ജീവന്‍ രക്ഷിക്കാനായി നല്‍കിയത് ഒറ്റ ഡോസിന് 15 കോടിയിലധികം രൂപയുള്ള മരുന്ന്. നിലമ്പൂര്‍ സ്വദേശികളായ ദമ്പതികളുടെ കുഞ്ഞിന് സൗജന്യമായാണ് മരുന്ന് ലഭിച്ചത്. ജനിതക പ്രശ്‌നങ്ങളോടെ ജനിക്കുന്ന കുഞ്ഞുങ്ങളുടെ ചികിത്സയ്ക്കായി ഉപയോഗിക്കുന്ന സോള്‍ഗെന്‍സ്മ( zolgensma) എന്ന മരുന്നാണ് കുട്ടിക്ക് സൗജന്യമായി എത്തിച്ച് നല്‍കിയത്. മരുന്ന് നല്‍കിയ കമ്പനിയുടെ പേര് പുറത്തുപറയരുത് എന്ന് ഡോക്ടര്‍മാരുമായി കരാര്‍ ഉണ്ട്. ചികിത്സയ്ക്ക് ശേഷം കുട്ടി ആശുപത്രി വിട്ടെങ്കിലും മരുന്നിന് പൂര്‍ണ്ണഫലപ്രാപ്തി ലഭിക്കുമോയെന്ന് ഇപ്പോള്‍ പറയാന്‍ സാധിക്കില്ല എന്നാണ് ഡോക്ടര്‍മാര്‍ വ്യക്തമാക്കിയിരിക്കുന്നത്. 

കോഴിക്കോട് സര്‍ക്കാര്‍ ആശുപത്രിയിലായിരുന്നു കുഞ്ഞിന് ആദ്യം ചികിത്സിച്ചത്. പിന്നീട് കുട്ടിയെ ആസ്റ്റര്‍ മിംസ് ആശുപത്രിയിലേക്ക് മാറ്റി. ഇവിടെ വെച്ചാണ് 15.592 കോടി രൂപ വിലയുള്ള മരുന്ന് നല്‍കിയത്. രണ്ട് വയസുവരെയുള്ള കുട്ടികള്‍ക്ക് മാത്രമാണ് ഈ മരുന്ന് നല്‍കാന്‍ സാധിക്കൂ. ഇന്ത്യയില്‍ ആകെ അഞ്ച് കുട്ടികള്‍ക്കാണ് ഈ മരുന്ന് നല്‍കിയിരിക്കുന്നത്. ഒരു കുട്ടിക്ക് ഒരു തവണ മാത്രമാണ് ഈ മരുന്ന് നല്‍കാനും സാധിക്കൂ.

Related Articles