കൊവിഡ്: ഇന്ത്യയില്‍ 50 ശതമാനംപേര്‍ ഫെബ്രുവരിയോടെ രോഗബാധിതരാകാം; കേന്ദ്ര സമിതി

  • 20/10/2020

ഇന്ത്യയിലെ 130 കോടി ജനങ്ങളില്‍ 50 ശതമാനം പേരും ഫെബ്രുവരിയോടെ  കൊവിഡ് ബാധിതരാകാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര സമിതി റിപ്പോര്‍ട്ട്. കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ദ സമിതിയിലെ അംഗമായ മണീന്ദ്ര അഗര്‍വാളാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ഇത് കൊവിഡ് വ്യാപനം മന്ദഗതിയിലാക്കുന്നതിന് സഹായിക്കും എന്നും അദ്ദേഹം വ്യക്തമാക്കി. 

രാജ്യത്ത് ഇപ്പോള്‍ 30 ശതമാനം പേര്‍ കൊറോണ ബാധിതരാണ്. ഫെബ്രുവരിയോടെ ഇത് അമ്പത് ശതമാനത്തില്‍ എത്തിയേക്കാം എന്നുമാണ് മണീന്ദ്ര അഗര്‍വാള്‍ പറഞ്ഞത്. ഇന്ത്യയില്‍ നിലവില്‍ 7.55 ദശലക്ഷം ആളുകളിലാണ് കൊവിഡ് സ്ഥിരീകരിച്ചത്. രാജ്യത്ത് ദുര്‍ഗപൂജ, ദീപാവലി തുടങ്ങിയ ആഘോഷങ്ങള്‍ വരാനിരിക്കുന്നതിനാല്‍ രോഗബാധ ഉയരാനുളള സാഹചര്യം ഉള്ളതായും ഈ ഘട്ടത്തില്‍ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്. 

സെപ്റ്റംബര്‍ മധ്യത്തിലെ വര്‍ധനയ്ക്ക് ശേഷം രാജ്യത്ത് പുതിയ കോവിഡ് കേസുകള്‍ കുറയുകയാണെന്നും നിലവില്‍ 61,390 പ്രതിദിന കേസുകളാണ് ശരാശരി റിപ്പോര്‍ട്ട് ചെയ്യുന്നതെന്നുമാണ് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

Related Articles