ജീവിക്കാന്‍ സംഗീത സംവിധായകന്റെ വരുമാനം മാത്രം മതിയാകില്ല: ജയചന്ദ്രന്‍

  • 20/10/2020

മലയാള സിനിമയില്‍ നിന്നും അവഗണന നേരിടുന്നുവെന്ന വിജയ് യേശുദാസിന്റെ തുറന്നു പറച്ചിലു പിന്നാലെ പ്രതികരണവുമായി സംഗീത സംവിധായകന്‍ എം ജയചന്ദ്രന്‍. ഒരു മാസികയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ജയചന്ദ്രന്റെ തുറന്നു പറച്ചില്‍. ജീവിക്കാന്‍ സംഗീത സംവിധായകന്റെ വരുമാനം മാത്രം മതിയാകില്ല എന്നാണ് ജയചന്ദ്രന്‍ പറഞ്ഞത്. 

മലയാള സിനിമയില്‍ കുറഞ്ഞ വരുമാനത്തില്‍ ജോലി ചെയ്യുന്ന ഒരു വിഭാഗമാണ് സംഗീത സംവിധായകര്‍. പ്രൊഡ്യൂസര്‍മാര്‍ക്കാകട്ടെ അതില്‍ കൂടുതല്‍ നല്‍കാന്‍ സാധിക്കാത്ത ഒരു അവസ്ഥയും ഉണ്ട്. കന്നട, ഹിന്ദി, തെലുങ്ക് എന്നിങ്ങനെയുള്ള മറ്റ് ഭാഷകളിലെ സിനിമകളുമായി താരതമ്യം ചെയ്താല്‍ അവര്‍ക്ക് കിട്ടുന്നതിന്റെ ഒരു പത്തുശതാമാനമെങ്കിലും ഞങ്ങള്‍ക്ക് കിട്ടണ്ടേ എന്ന് തോന്നാറുണ്ട്. ഗായകര്‍ക്ക് പലപ്പോഴും അവര്‍ ആവശ്യപ്പെടുന്ന പണം ലഭിക്കാറുണ്ട്. എന്നാല്‍ സംഗീത സംവിധായകരുടെ അവസ്ഥ അതല്ല. എന്നിട്ടും സംഗീതത്തോടുള്ള പാഷന്‍ കൊണ്ടാണ് ഈ രംഗത്ത് തുടരുന്നത് എന്നും ജയചന്ദ്രന്‍ പറഞ്ഞു.

Related Articles