25 വര്‍ഷം പിന്നിട്ട് ദില്‍വാലേ ദുല്‍ഹാനിയേ ലേ ജായേങ്കേ

  • 20/10/2020


ഷാരൂഖ് ഖാന്‍, കാജോള്‍ ജോഡികളുടെ എക്കാലത്തെയും മികച്ച ചിത്രങ്ങളില്‍ ഒന്നാണ് ദില്‍വാലേ ദുല്‍ഹാനിയേ ലേ ജായേങ്കേ പുറത്തിറങ്ങിയിട്ട് 25 വര്‍ഷം പൂര്‍ത്തിയാകുന്നു.  വര്‍ഷങ്ങള്‍ ഇത്ര കഴിഞ്ഞുവെങ്കിലും ഇന്നും ആരാധകര്‍ക്ക് ഈ സിനിമ ഏറെ പ്രിയപ്പെട്ടതാണ്. 25 വര്‍ഷം പൂര്‍ത്തീകരിക്കുന്ന വേളയില്‍ ഷാരൂഖിന്റെയും കാജോളിന്റെയും വെങ്കല പ്രതിമ നിര്‍മ്മിക്കും എന്ന പ്രഖ്യാപനം നടത്തിയിരിക്കുകയാണ് ഹാര്‍ട്ട് ഓഫ് ലണ്ടന്‍ ബിനിനസ് അലയന്‍സ്. സിനിമയിലെ ഒരു രംഗമാകും സ്ഥാപിക്കുക.

1995  ഒക്ടോബര്‍ 20 ന് ആദിത്യ ചോപ്രയുടെ സംവിധാനത്തിലാണ്  ദില്‍വാലേ ദുല്‍ഹനിയേ ലേ ജായേങ്കേ പുറത്തിറങ്ങുന്നത്. യാഷ് ചോപ്ര ആണ് ചിത്രത്തിന്റെ നിര്‍മ്മാതാവ്. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പ്രദര്‍ശിപ്പിച്ച സിനിമകളില്‍  ഒന്നുകൂടിയാണ്  ദില്‍വാലേ ദുല്‍ഹനിയേ ലേ ജായേങ്കേ. കൂടാതെ ഷാരൂഖാനും കാജോളിനും സിനിമാ ജീവിതത്തില്‍ ഒരു വഴിത്തിരിവ് ഉണ്ടാക്കിക്കൊടുത്തതും ഈ സിനിമയാണ്. 

Related Articles