യുവതാരങ്ങള്‍ക്ക് ഊര്‍ജ്ജസ്വലതയില്ലെന്ന് പറഞ്ഞ് സോഷ്യല്‍ മീഡിയയില്‍ പുതിയ വിവാദത്തിന് തിരികൊളുത്തിയിക്കുകയാണ് എംഎസ് ധോണി. ചെന്നൈ സൂപ്പര്‍ കിംഗ്‌സിലെ താരങ്ങള്‍ക്ക് ഊര്‍ജ്ജസ്വലതയില്ല എന്നതാണ് താരത്തിന്റെ പരാമര്‍ശം. എന്നാല്‍ യുവതാരങ്ങള്‍ക്ക് വേണ്ടവിധത്തിലുള്ള പരിഗണന നല്‍കാതെയാണ് ധോണി ഇത്തരത്തില്‍ ഒരു പരാമര്‍ശം നടത്തിയത് എന്നാണ് സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നു വരുന്ന വിമര്‍ശനം. തോല്‍വിയുടെ കുറ്റം ധോണി ടീം അംഗങ്ങളിലേക്ക് കെട്ടിവെയ്ക്കാന്‍ ശ്രമിക്കുകയാണ് എന്ന കുറ്റപ്പെടുത്തലുകളും താരത്തിന് എതിരെ ഉയര്‍ന്നു വരുന്നുണ്ട്. തുടര്‍ച്ചയായുള്ള തോല്‍വികള്‍ ഏറ്റുവാങ്ങിയതില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ ആരാധകരും ശക്തമായ രീതിയില്‍ ധോണിയെ വിമര്‍ശിക്കുന്നുണ്ട്. ധോണി സ്ഥാനം ഒഴിയണം എന്നുള്ളതാണ് പലരുടെയും ആവശ്യം. ഒരു പരിശീലകന്‍ എന്ന രീതിയില്‍ പോലും ധോണിയെ കാണാന്‍ ആഗ്രഹിക്കുന്നില്ല എന്നുപോലും ആരാധകര്‍ സമൂഹമാധ്യമങ്ങളില്‍ കമന്റുകള്‍ രേഖപ്പെടുത്തുന്നുണ്ട്.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?