തമിഴ് സൂപ്പര്‍ സ്റ്റാര്‍ കാര്‍ത്തിക്കും ഭാര്യ രഞ്ജിനിക്കും രണ്ടാം തവണയും കുഞ്ഞ് പിറന്നു. കുഞ്ഞ് പിറന്ന കാര്യം ട്വിറ്ററിലൂടെ കാര്‍ത്തി തന്നെയാണ് ആരാധകരെ അറിയിച്ചത്. തനിക്ക് ഒരു ആണ്‍കുഞ്ഞ് പിറന്നുവെന്നും ഡോക്ടര്‍മാര്‍ക്കും നഴ്‌സുമാര്‍ക്കും എത്ര നന്ദി പറഞ്ഞാലും മതിയാകില്ല എന്നുമാണ് കാര്‍ത്തി ട്വിറ്ററില്‍ പങ്കുവെച്ചത്. കുഞ്ഞിന് എല്ലാ വിധത്തിലുള്ള പ്രാര്‍ത്ഥനകള്‍ ഉണ്ടാകണം എന്നും കാര്‍ത്തി പറഞ്ഞു. കാര്‍ത്തിക്കും ഭാര്യ രഞ്ജിനിക്കും 2013 ലാണ് മകള്‍ ഉമയാള്‍ ജനിച്ചത്. 2011 ലായിരുന്നു കാര്‍ത്തിയുടെയും രഞ്ജിനിയുടെയും വിവാഹം. കാര്‍ത്തിയുടെ സഹോദരന്‍ സൂര്യയും ട്വീററ് പങ്കുവെച്ചിട്ടുണ്ട്. ഭാഗ്യരാജ് കണ്ണന്‍ സംവിധാനം ചെയ്യുന്ന സുല്‍ത്താനാണ് കാര്‍ത്തിയുടെ പുതിയ ചിത്രം. സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായി.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?