കൊവിഡ് പ്രതിരോധ വാക്‌സിന്‍; ആദ്യ ഘട്ടത്തില്‍ നല്‍കാനുള്ളവരുടെ പട്ടിക കേന്ദ്ര സര്‍ക്കാര്‍ തയ്യാറാക്കി

  • 21/10/2020

കൊവിഡ് പ്രതിരോധ വാക്‌സിന്‍ ലഭ്യമായാല്‍ ആദ്യ ഘട്ടത്തില്‍ വിതരണം ചെയ്യേണ്ടവരുടെ മുന്‍ഗണണന പട്ടിക കേന്ദ്ര സര്‍ക്കാര്‍ തയ്യാറാക്കി. മൂന്ന് കോടി പേരെ ഉള്‍ക്കൊള്ളിച്ചുള്ള മുന്‍ഗണന പട്ടികയാണ് കേന്ദ്ര സര്‍ക്കാര്‍ ഇപ്പോള്‍ തയ്യാറാക്കിയിരിക്കുന്നത്. ഡോക്ടര്‍മാര്‍, നഴ്‌സ്മാര്‍ ഉള്‍പ്പടെയുള്ള ആരോഗ്യ പ്രവര്‍ത്തകരെ ഈ മുന്‍ഗണന പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 

വാക്‌സിനുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഇന്നലെ രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിച്ചപ്പോള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കിയിരുന്നു. എല്ലാ പൗരന്മാര്‍ക്കും വാക്‌സിന്‍ എത്തിക്കാനുള്ള നടപടികള്‍ പൂര്‍ത്തിയാക്കിയതിയാണ് അദ്ദേഹം വ്യക്തമാക്കിയത്. ജനുവരിയില്‍ വാക്‌സിന്‍ ലഭ്യമാകും എന്നാണ് കരുതുന്നത്. അങ്ങനെയെങ്കില്‍ ജനുവരി മുതല്‍ ജൂലൈ വരെയായിരിക്കും ആദ്യ ഘട്ട വാക്‌സിന്‍ വിതരണം.

Related Articles