ഐപിഎല്‍ ക്യാപ്റ്റന്മാര്‍ രണ്ട് തൊപ്പി ഇടുന്നതിന്റെ കാരണം എന്താണ്? അറിയാം

  • 21/10/2020

ഐപിഎല്‍ മത്സരങ്ങള്‍ നടക്കുമ്പോള്‍ ക്യാപ്റ്റന്മാര്‍ പലപ്പോഴും രണ്ട് തൊപ്പി ധരിച്ച് കാണാറുണ്ട്. ഇത് കാണുമ്പോള്‍ പലപ്പോഴും എന്തിനാണ് ഇവര്‍ ഇത്തരത്തില്‍ രണ്ട് തൊപ്പി ധരിക്കുന്നത് എന്ന് തോന്നിയിട്ടില്ലെ. അതിനുള്ള ഉത്തരം ഇപ്പോള്‍ ക്രിക്കറ്റ് ലോകത്ത് നിന്നും ലഭിച്ചിരിക്കുകയാണ്. കൊറോണയായതിനാല്‍ കര്‍ശന പ്രോട്ടോകോള്‍ പ്രകാരമാണ് ഇപ്പോള്‍ ഐപിഎല്‍ മാച്ചുകള്‍ നടക്കുന്നത്. ചില നിയന്ത്രണങ്ങളുടെ ഭാഗമായാണ് ചിലരുടെ തലയില്‍ രണ്ട് തൊപ്പി. 

പന്തെറിയുന്ന ബൗളര്‍മാര്‍ തലയില്‍ അണിഞ്ഞ  തൊപ്പി സാധാരണ ഗതിയില്‍ അമ്പയറുടെ കൈവശമാണ് നല്‍കുന്നത്. പന്തെറിഞ്ഞതിനുശേഷം അത് തിരിച്ച് വാങ്ങിക്കും. എന്നാല്‍ കൊവിഡ് ആയതിനാല്‍ ഇങ്ങനെ വാങ്ങരുത് എന്ന് അമ്പയര്‍ക്ക് നിര്‍ദ്ദേശം ഉണ്ട്. ഐസിസിയുടെ കൊവിഡ് പ്രോട്ടോകോള്‍ പ്രകാരം മറ്റ് കളിക്കാരുടെ കയ്യില്‍ ടവ്വലോ, തൊപ്പിയോ ഒന്നും നല്‍കാന്‍ പാടില്ല എന്ന നിര്‍ദേശവുമുണ്ട്. എന്നാല്‍ ടീമിലെ ക്യാപ്റ്റന്റെ കയ്യില്‍ നല്‍കാം. അതിനാലാണ് പലപ്പോഴും ഫീല്‍ഡില്‍ നില്‍ക്കുമ്പോള്‍ ക്യാപറ്റന്‍ന്മാരുടെ തലയില്‍ രണ്ട് തൊപ്പി ഉണ്ടാകുന്നതിന്റെ കാരണം.

Related Articles