സൈക്കിള്‍ ചവിട്ടി രോഗികളെ കാണാന്‍ വീട്ടിലെത്തും; 87 വയസിലും ഈ ഡോക്ടര്‍ കൂളാണ്

  • 23/10/2020

കൊറോണയായതോടെ അസുഖം വന്നാല്‍ ആശുപത്രിയില്‍ പോകാന്‍ പലര്‍ക്കും പേടിയാണ്. എന്നാല്‍ രോഗികളെ കാണാന്‍ കിലോമീറ്റര്‍ ദൂരം സൈക്കിളില്‍ താണ്ടി അവരുടെ വീട്ടില്‍ എത്തുന്ന ഒരു ഡോക്ടറാണ് സമൂഹമാധ്യമങ്ങളില്‍ ഹിറോയായിരിക്കുന്നത്. മഹാരാഷ്ട്ര ജില്ലയിലെ ചന്ദ്രപ്പൂരിലെ ഡോക്ടര്‍ രാമചന്ദ്ര ദന്തേഖാര്‍ ആണ് രോഗികളെ തേടി വീട്ടില്‍ എത്തുന്ന ഡോക്ടര്‍. 

ചികിത്സ സൗകര്യമില്ലാത്ത ഗ്രാമങ്ങളിലേക്കാണ് ഈ ഡോക്ടര്‍ സൈക്കിളില്‍ എത്തുന്നത്. ഹോമിയോപ്പതി ഡോക്ടറായ രാമചന്ദ്ര ദിവസവും കിലോമീറ്ററുകള്‍ താണ്ടിയാണ്  രോഗികളുടെ വീട്ടില്‍ എത്തുന്നത്. സൈക്കിളില്‍ ബാഗും തൂക്കി ആവശ്യത്തിനുള്ള മരുന്നുകളുമായി രാവിലെ തന്നെ വീട്ടില്‍ നിന്ന് ഇറങ്ങും. പണ്ട് ഗ്രാമങ്ങളില്‍ ഒന്നോ രണ്ടോ ദിവസം താമസിച്ച് ചികിത്സ നല്‍കുകയായിരുന്നു പതിവ്. എന്നാല്‍ ഇപ്പോള്‍ ദിനവും വീട്ടില്‍ നിന്നും പോയിവരികയാണ് എന്നും ഡോക്ടര്‍ പറയുന്നു.

Related Articles