കൊവിഡ് ബാധിച്ച് മരിച്ചയാളുടെ ശ്വാസകോശം പന്തുപോലെ; 18 മണിക്കൂറിനുശേഷവും മൃതദേഹത്തില്‍ വൈറസ് സാന്നിധ്യം

  • 24/10/2020

കൊവിഡ് ബാധിച്ച് മരിച്ചയാളുടെ ശ്വാസകോശം തുകല്‍ പന്ത് പോലെ കട്ടിയുള്ളതായതായി റിപ്പോര്‍ട്ട്. കര്‍ണാടകത്തില്‍ കൊവിഡ് ബാധിച്ച് മരിച്ച 62 കാരന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്തപ്പോഴാണ് ഇക്കാര്യം കണ്ടെത്തിയത്. കൂടാതെ മൃതദേഹത്തിന്റെ മൂക്കിലെയും തൊണ്ടയിലെയും സ്രവങ്ങള്‍ എടുത്ത് പരിശോധന നടത്തിയപ്പോള്‍ 18 മണിക്കൂറിന് ശേഷവും വൈറസിന്റെ സാന്നിധ്യം ഉള്ളതായും കണ്ടെത്തി. എന്നാല്‍ ത്വക്കില്‍ വൈറസിന്റെ സാന്നിധ്യം കണ്ടെത്താന്‍ സാധിച്ചില്ല. 

ഓക്‌സ്ഫഡ് മെഡിക്കല്‍ കോളെജ് ഫ്രൊഫസര്‍ ഡോ.ദിനേശ് റാവുവിന്റെ നേതൃത്വത്തിലാണ് പോസ്റ്റമോട്ടം നടത്തിയത്. സാധാരണ രീതിയില്‍ ശ്വാസകോശത്തിന് 600 മുതല്‍ 700 വരെ ഗ്രാം ഭാരമാണ് ഉണ്ടാവുക. എന്നാല്‍ കൊവിഡ് ബാധിച്ച് മരിച്ചയാളുടെ ഇരു ശ്വാസകോശവും ചേര്‍ത്ത് 2.1 കിലോയായിരുന്നു ഭാരം. രക്തം കട്ടപിടിച്ചതും ഇതിന്  കാരണമാകാം എന്ന് ഡോ. ദിനേശ് റാവു പറഞ്ഞു.

Related Articles