കണ്ണില്‍ ചൊറിച്ചിലുമായി എത്തിയ രോഗിയുടെ കണ്ണില്‍ നിന്നും ഡോക്ടര്‍മാര്‍ നീക്കം ചെയ്തത് 20 പുഴുക്കളെ. ചൈനയിലാണ് സംഭവം നടന്നത്. 60 കാരനായ വ്യക്തിയുടെ കണ്ണില്‍ നിന്നുമാണ് 20 പുഴുക്കളെ നീക്കം ചെയ്തത്. ആദ്യം കണ്ണില്‍ ചെറിയ രീതിയിലുള്ള അസ്വസ്ഥതകള്‍ മാത്രമാണ് ഉണ്ടായത്. എന്നാല്‍ പിന്നീട് ചെറിയ രീതീയില്‍ വേദനയും ആരംഭിച്ചു. ഇതോടെയാണ് ഇയാള്‍ ഡോക്ടറെ കാണാന്‍ തീരുമാനം എടുത്തത്. ആശുപത്രിയില്‍ വെച്ച് വിശദമായ പരിശോധനകള്‍ നടത്തിയപ്പോഴാണ് വലതുകണ്‍പോളയുടെ താഴെയായി 20 ജീവനുള്ള പുഴുക്കളെ കണ്ടെത്തിയത്. ഉടന്‍ ശസ്ത്രക്രിയയിലൂടെ പുഴുക്കളെ നീക്കം ചെയ്യുകയായിരുന്നു. രോഗിയുടെ പേരൊ മറ്റ് വിവരങ്ങളോ ഒന്നും വ്യക്തമാക്കാന്‍ ആശുപത്രി അധികൃതര്‍ തയ്യാറായിട്ടില്ല. നായ്ക്കള്‍, പൂച്ചകള്‍, മറ്റ് നിരവധി മൃഗങ്ങള്‍ എന്നിവയുടെ കണ്ണൂനീര്‍ ഗ്രന്ഥികളില്‍ കാണാവുന്ന പരാന്നഭോജികളാണ് ഇത്തരം വിരകള്‍. എന്നാല്‍ രോഗിയുടെ കണ്ണില്‍ എങ്ങനെയാണ് ഇത് വന്നതെന്ന് ഇതുവരെ കണ്ടെത്താന്‍ സാധിച്ചിട്ടില്ല.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?