കൊവിഡ് ഭേദമായവര്‍ക്കും കേരളത്തില്‍ തുടര്‍ ചികിത്സ നല്‍കും

  • 31/10/2020


കൊവിഡ് ഭേദമായാലും കേരളത്തിലെ എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും കൊവിഡാനന്തര രോഗചികിത്സക്കായി പ്രത്യേക വിഭാഗം തുടങ്ങും. കൊവിഡ് ഭേദമായവരില്‍ മറ്റ് ആരോഗ്യ പ്രശ്‌നങ്ങള്‍ പ്രകടമായ സാചര്യത്തിലാണ് പുതിയ തീരുമാനം. 

സാമൂഹികാരോഗ്യകേന്ദ്രം, കുടുംബാരോഗ്യ കേന്ദ്രം, താലൂക്ക്, ജില്ല, ജനറല്‍ ആശുപത്രികള്‍, സര്‍ക്കാര്‍ മെഡിക്കല്‍ കൊളെജുകള്‍ എന്നിവിടങ്ങളിലെല്ലാം കൊവിഡാനന്തര ചികിത്സ ആരംഭിക്കും. 

ശ്വസനം, പേശി, അസ്ഥി, എന്നവയുമായി ബന്ധപ്പെട്ട അനാരോഗ്യം, നാഡിരോഗം എന്നിവയാണ് കൊവിഡ് ഭേദമായവരില്‍ കൂടുതല്‍ കണ്ടുവരുന്നത്. ഇവര്‍ക്ക് കൂടുതല്‍ പരിരക്ഷ ഉറപ്പാക്കുകയാണ് ലക്ഷ്യമെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ പറഞ്ഞു.

Related Articles