ആരോഗ്യം കൂട്ടാനായി സ്വന്തം മൂത്രം കുടിക്കുന്നു. കേള്‍ക്കുമ്പോള്‍ തന്നെ അറപ്പു തോന്നുമെങ്കിലും അത്തരത്തില്‍ ഒരു യുവാവാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്. ജര്‍മന്‍ സ്വദേശിയായ ജാന്‍ ഷൂണിമന്‍ എന്ന 26കാരനാണ് ഇത്തരത്തില്‍ സ്വന്തം മൂത്രം കുടിക്കുന്നത്. ദിവസവും ഏഴ് പൈന്റ് മൂത്രമാണ് ഇയാള്‍ അകത്താക്കുന്നത്. ഇന്ത്യയില്‍ നിന്നുമാണ് തനിക്ക് ഈ വിദ്യ ലഭിച്ചതെന്ന് ഷൂണിമന്‍ പറയുന്നു. സ്വന്തം മൂത്രം കുടിക്കുക വഴി രോഗങ്ങള്‍ അകറ്റാനും മാനസികസമ്മര്‍ദ്ദം കുറയ്ക്കാനും കഴിയുമെന്നുമാണ് ഇയാള്‍ അവകാശപ്പെടുന്നത്. എല്ലാവരും ഇത് പിന്തുടരണം എന്നും ആ പ്രതീക്ഷയിലാണ് ഇക്കാര്യം താന്‍ പങ്കുവെയ്ക്കുന്നത് എന്നും ഷൂണിമന്‍ പറയുന്നു.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?