പ്രായമാകുന്നു. പലരെയും അലട്ടുന്ന ഒരു പ്രശ്‌നമാണ് അത്. എന്നാല്‍ ഇപ്പോള്‍ പ്രായമാകലിനെ തടയാന്‍ സാധിക്കും എന്നാണ് ഇസ്രായേലിലെ ഒരു കൂട്ടം ശാസ്ത്രജ്ഞര്‍ പറയുന്നത്. മുതിര്‍ന്ന ഒരു കൂട്ടം അളുകളില്‍ പ്രായമാകുന്നത് തടഞ്ഞുനിര്‍ത്താന്‍ തങ്ങള്‍ക്ക് സാധിച്ചതായി ഇവര്‍ അവകാശപ്പെടുന്നു. ഷമീര്‍ മെഡിക്കല്‍ സെന്ററില്‍ നടത്തിയ പരീക്ഷണമാണ് വിജയകരമായി പൂര്‍ത്തിയായിരിക്കുന്നത്. ഓക്‌സിജന്‍ ഉപയോഗിച്ചുള്ള തെറാപ്പിയാണ് ഇവര്‍ നടത്തിയത്. ഉയര്‍ന്ന സമ്മര്‍ദ്ദം ഉള്ള ഒരു അറയില്‍ 64 വയസിന് മുകളില്‍ പ്രായമുള്ള 35 ഓളം സന്നദ്ധപ്രവര്‍ത്തകര്‍ക്ക് 90 മിനുട്ട് നേരത്തേക്ക് ശുദ്ധ ഓക്‌സിന്‍ നല്‍കുകയാണ് ചെയ്തത്. മൂന്ന് മാസത്തോളമാണ് ഈ പ്രക്രിയ നടത്തിയത്. ഇതിലൂടെ വാര്‍ധക്യത്തിന് കാരണമാകുന്ന രണ്ട് പ്രക്രിയകളാണ് കുറയ്ക്കാന്‍ സാധിച്ചത്. ടെലമിയര്‍ കുറുകി വരുന്നത് കുറയ്ക്കാനും ജീര്‍ണിച്ച കോശങ്ങള്‍ കുമിഞ്ഞ് കൂടുന്നത് തടയാനും കഴിഞ്ഞു എന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്. ഇതിലൂടെ പരീക്ഷണത്തില്‍ പങ്കെടുത്തവരുടെ പ്രായമാകല്‍ പ്രക്രിയ മരവിപ്പിച്ച് നിര്‍ത്താന്‍ സാധിച്ചെന്നും ശാസ്ത്രജ്ഞര്‍ അവകാശപ്പെടുന്നു.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?