കോവിഡ്-19; പരിശോധനാ സംവിധാനം വിപുലമാക്കാൻ കേന്ദ്ര നിർദേശം, എല്ലാ ജില്ലകളിലും ലാബ്

  • 04/08/2020

തിരുവനന്തപുരം: കോവിഡ് പരിശോധനയ്ക്ക് എല്ലാ ജില്ലകളിലും ഒരു പരിശോധനാ ലാബ് ഉറപ്പാക്കാനുള്ള പ്രവര്‍ത്തനം സംസ്ഥാനത്ത് പുരോഗമിക്കുന്നു. സർക്കാർ ആശുപത്രികളിൽ ഉൾപ്പടെ 4 പുതിയ ലാബുകൾ ആണ് സ്ഥാപിക്കുന്നത്. ICMR അംഗീകാരം ലഭിച്ച സ്വകാര്യ ലാബുകള്‍ക്കും പരിശോധനയ്ക്ക് അനുമതി നല്‍കും. ഇതോടെ എല്ലാ ജില്ലകളിലും ഒരു പരിശോധനാ കേന്ദ്രം സ്ഥാപിക്കാൻ കഴിയും എന്നാണു പ്രതീക്ഷിക്കുന്നത്.

പുതിയ 20000 കോവിഡ് പരിശോധനാ കിറ്റുകൾ കൂടി കേന്ദ്രം കേരളത്തിന് നൽകും. ഇതുവരെ കേരളത്തിൽ 12710 ആളുകളെ ടെസ്റ്റ് ചെയ്തു. ഇതുവരെ 357 ആളുകൾക്കാണ് സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ചത്. ഇനി 727 പേരുടെ പരിശോധനാ ഫലമാണ് കിട്ടാനുള്ളത്. 258 ആളുകൾ ഇപ്പോൾ ചികിത്സയിൽ കഴിയുന്നു.

Related Articles