അങ്ങേ വീട്ടിലെ മീനാക്ഷി❗======================അങ്ങേ വീട്ടിലെ മീനാക്ഷി പറഞ്ഞത് ചിലരെങ്കിലും വിശ്വസിച്ചു .അതാണിപ്പോ പ്രശ്നമായത് ചെകുത്താനും കടലിനുമിടയിൽപെട്ട പോലെയാണിപ്പോൾ മലയാളി!ആഴ്സനിക് ആൽബംമെന്ന ഹോമിയോ ഗുളികക്കും കോവിഡ് രോഗം പരത്തുന്ന കൊറോണ വൈറസിനുമിടയിൽപെട്ട് ഞെങ്ങി ഞെരുങ്ങുന്നു , പാവം മലയാളികൾ.കോവിഡ് 19 ന് രോഗത്തിൻറെ കാറ്റഗറി അനുസരിച്ച് ചികിത്സ നിലവിലുണ്ട്.അത് കൂടുതൽ കൂടുതൽ ഗുണപ്രദമാക്കാനുള്ള ശ്രമങ്ങൾ ലോകത്തെവിടെയും നടക്കുന്നു.അത്തരം മരുന്നുകളിൽ എന്തെങ്കിലും ഒരു ഡിഫക്ട് കണ്ടാൽ അത് ആധുനികവൈദ്യശാസ്ത്രമെടുത്ത് കുപ്പത്തൊട്ടിയിൽ എറിയും.അതാണ് ശാസ്ത്രം അങ്ങനെതന്നെയാണ് ശാസ്ത്രം.വാക്സിൻ പരീക്ഷണങ്ങൾ ലോകത്തെമ്പാടും തകൃതിയിൽ നടക്കുന്നു.ഏതാണ്ട് 150 പരം വാക്സിനുകൾ, വിവിധഘട്ടങ്ങളിൽ.ഏതാണ്ട് 14 എണ്ണം മനുഷ്യരിൽ പരീക്ഷിച്ചു തുടങ്ങി.അതിൽ ചിലത് ഏറ്റവും പ്രാധാന്യമുള്ള മൂന്നാം ഘട്ടത്തിലും എത്തി.വാക്‌സിനുളെക്കുറിച്ച് ഇല്ലാത്ത അവകാശവാദവുമായി ആരെങ്കിലും വന്നാൽ അതും കുപ്പത്തൊട്ടിയിൽ.അതാണ് ശാസ്ത്രം അത് തന്നെയാണ് ശാസ്ത്രം.അപ്പൊ ഇതാ വരുന്നു ആർസെനീക്കം ആൽബം.ഇത് കഴിച്ചാൽ കോവിഡ്19 വരില്ലത്രേ.പഠനം ഉണ്ടോ ?"പോളണ്ടിനെ പറ്റി ഒരക്ഷരം മിണ്ടരുത്"അതാണ് നയം.പഠനമൊന്നും ഞങ്ങൾക്ക് ബാധകമല്ല.അതിൻറെ ആവശ്യവുമില്ലഅങ്ങേ വീട്ടിലെ മീനാക്ഷി പറഞ്ഞത്രേ!അത് കോവിഡ് ഇല്ലാതാക്കുമെന്ന് പ്രാർത്ഥന ചികിത്സയിലും ഇതൊക്കെ തന്നെയാണ് പറയുന്നത് കൈകാലുകൾ തളർന്ന് കിടക്കുന്നയാൾ നൂറ് മീറ്റർ ഓടും .അതാണ് പ്രാർത്ഥനാ ശാസ്ത്രം.അതിൻറെ മറ്റൊരുവശം തന്നെയാണിത്.രോഗപ്രതിരോധ ശേഷി കൂട്ടും എന്നാണ് അവകാശവാദമെങ്കിൽ അതിനും തെളിവില്ല.തെളിവില്ലാത്തതോക്കെ ആധുനിക വൈദ്യശാസ്ത്രത്തിന്റെ കുപ്പത്തൊട്ടിയിൽ.ഈ ആഴ്സനികം ആൽബത്തെ കുറിച്ച് ലോകാരോഗ്യസംഘടന എന്തു പറയുന്നുവെന്ന് കേൾക്കണംഡോ.സൗമ്യ സ്വാമിനാഥൻ, ലോകാരോഗ്യസംഘടന ഇതിനെ പുച്ഛിച്ചു തള്ളുന്നു .തെളിവില്ലാതെ ഒന്നും സ്വീകരിക്കാൻ പറ്റില്ലത്രേഅപ്പൊ പിന്നെ ഐ സി എം ആർ ഡയറക്ടർ ഡോ ബൽറാം ഭാർഗവൻ പറയുന്നു ആൽബത്തിന് തെളിവില്ലത്രേഅപ്പോൾ തെളിവ് അങ്ങേ വീട്ടിലെ മീനാക്ഷി പറഞ്ഞു.മുഖ്യമന്ത്രി പറഞ്ഞത് ശാസ്ത്രീയ തെളിവുള്ള ചികിത്സ മാത്രമേ സ്വീകരിക്കാവൂവെന്ന് ആരോഗ്യ വകുപ്പ് മന്ത്രിയുമതുതന്നെ തെളിവില്ലാത്തതൊന്നും ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ ഒരിക്കലും സ്വീകരിക്കുകയില്ല .അശാസ്ത്രീയതക്കെതിരെയുള്ള യുദ്ധം ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ തുടരുകതന്നെ ചെയ്യും.വ്യക്തിപരമായി അധിക്ഷേപിച്ചു വായടപ്പിക്കാൻ മുമ്പും ശ്രമിച്ചിട്ടുണ്ട്.പലരും പലവട്ടം.ചികിത്സാ മുറിയിൽ തട്ടനിടുമ്പോൾ ചികിത്സയിലുണ്ടാകുന്ന ബുദ്ധിമുട്ട് പറഞ്ഞതിന് തലവെട്ടുമെന്ന് ചിലർ പറഞ്ഞുഅത്ഭുത ചികിത്സയില്ലയെന്ന് പറഞ്ഞതിന് കൈകാൽ കാണില്ലയെന്നും ചിലർ പറഞ്ഞു.ഇറച്ചി വെട്ടാണ് നല്ല ജോലി എന്ന് ചിലർ.കപട ചികിത്സയെ അധിക്ഷേപിച്ചതിന് ശിക്ഷിക്കണമെന്ന് ചിലർ.മാപ്പ് പറയണമെന്ന് ചിലർമാപ്പ് പറയില്ലശാസ്ത്രം പറയുംഅത് പറഞ്ഞു കൊണ്ടേയിരിക്കും.ആഴ്സനിക് ആൽബത്തിനു കോവിഡ്19 ഭേദമാക്കുമെന്ന് തെളിവുകൾ ലവലേശമില്ല.ആർട്സനിക്കം ആൽബത്തിന് അങ്ങേ വീട്ടിലെ മീനാക്ഷി പറഞ്ഞ തെളിവ് മാത്രംഇതിനുവേണ്ടി ചിലവാക്കുന്ന ഒരൊ പൈസയും സമയവും മനുഷ്യവിഭവശേഷിയും വെറുതെ കളയാനുള്ളതല്ല.കോവിഡ് ചെകുത്താനെതിരെ യുദ്ധം ചെയ്യുവാനുള്ളതാണ്.ദൂഷ്യവശമൊന്നുമില്ലല്ലോയെന്നു പറയുന്നവർക്ക് നല്ല നമസ്കാരം.കോവിഡ് ചെകുത്താനെതിരെ നമുക്ക് പൊരുതാംഅശാസ്ത്രീയതക്കെതിരെ യുദ്ധം തുടരാം.അങ്ങേ വീട്ടിലെ മീനാക്ഷി എന്തെങ്കിലും പറയട്ടെ!🙏ഡോ:സുൽഫി നൂഹു
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?