കൊറോണ വൈറസ് മനുഷ്യന്റെ തൊലിപ്പുറത്ത് 9 മണിക്കൂര്‍ അതിജീവിക്കും; പുതിയ പഠനം

  • 08/10/2020

കൊറോണ ഭീതിയില്‍ ലോക രാജ്യങ്ങള്‍ എല്ലാം വിറങ്ങലിച്ച് നില്‍ക്കുകയാണ്. മിക്ക രാജ്യങ്ങളിലും കൊറോണ ബാധിതരുടെ എണ്ണവും ദിനം പ്രതി വര്‍ധിക്കുകയാണ്. ഈ സാഹചര്യത്തില്‍ ഒരല്‍പ്പം ആശങ്കയുണ്ടാക്കുന്ന പഠനമാണ് പുറത്തുവന്നിരിക്കുന്നത്. സോപ്പോ, ഹാന്‍ഡ് വാഷോ, സാനിറ്റൈസറോ ഒന്നും ഉപയോഗിക്കാതിരുന്നാല്‍ കൊറോണ വൈറസിന് മനുഷ്യന്റെ തൊലിപ്പുറത്ത് ഒന്‍പത് മണിക്കൂറോളം അതിജീവിക്കാന്‍ സാധിക്കും എന്നാണ് ക്ലിനിക്കല്‍ ഇന്‍ഫെക്ഷ്യസ് ഡിസീസസ് ജേണല്‍ പ്രസിദ്ധീകരിച്ച പഠനം വ്യക്തമാക്കുന്നത്. 

80 ശതമാനം ആല്‍ക്കഹോള്‍ അടങ്ങിയ സാനിറ്റൈസര്‍ ഉപയോഗിച്ചപ്പോള്‍ കൊറോണ വൈറസ് 15 സെക്കന്റിനുള്ളില്‍ തൊലിപ്പുറത്തുനിന്നും നിര്‍വീര്യമായതായും പഠനം പറയുന്നു. വൈറസിനെ തടയുന്നതിന് ശുചിത്വം പാലിക്കേണ്ടതിന്റെയും സോപ്പോ, സാനിറ്റൈസറോ ഉപയോഗിച്ച് കൈകള്‍ വൃത്തിയാക്കേണ്ടതിന്റെയും ആവശ്യകത ഒരിക്കല്‍ കൂടി ചൂണ്ടിക്കാട്ടുന്നതാണ് പുറത്തുവന്നിരിക്കുന്ന പുതിയ പഠനം.

Related Articles