കോവിഡ്: 80% രോഗികള്‍ക്കും രോഗ ലക്ഷണങ്ങളില്ല; നിശബ്ദ രോഗപകര്‍ച്ച കണ്ടെത്താന്‍ പുതിയ പരിശോധനാ രീതി ആവശ്യമെന്ന് പഠനം

  • 09/10/2020

കോവിഡ് സ്ഥിരീകരിച്ച 80 ശതമാനത്തിലധികം രോഗികളിലും രോഗ ലക്ഷണങ്ങള്‍ ഉണ്ടായിരുന്നില്ലെന്ന് യൂണിവേഴ്‌സിറ്റി കോളേജ് ഓഫ് ലണ്ടന്‍ നടത്തിയ പഠനം. ലോക്ക്ഡൗണ്‍ കാലഘട്ടത്തില്‍ ശേഖരിച്ച 36,061 സാമ്പിളുകള്‍ ഉപയോഗിച്ചാണ് പഠനം നടത്തിയത്. ഇതില്‍ 115 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. എന്നാല്‍ രോഗം സ്ഥിരീകരിച്ച 16 പേര്‍ക്ക് മാത്രമാണ് രോഗ ലക്ഷണങ്ങള്‍ ഉണ്ടായിരുന്നത്. ബാക്കി 99 പേര്‍ക്കും അതായത് 86.1 ശതമാനം പേരിലും ചുമ, പനി, മണം നഷ്ടപ്പെട്ടല്‍ എന്നിങ്ങനെയുള്ള കൊറോണ രോഗ ലക്ഷണങ്ങള്‍ ഉണ്ടായിരുന്നില്ല എന്നാണ് പഠനത്തില്‍ കണ്ടെത്തിയിരിക്കുന്നത്. 

കൊറോണ വ്യാപനം തടയാന്‍ ആരിലൊക്കെയാണ് രോഗബാധയുള്ളതെന്ന് കണ്ടെത്തേണ്ടത് അത്യാവശ്യമാണ്. നിശബ്ദ രോഗപകര്‍ച്ച കണ്ടെത്തിയാല്‍ കൂടുതല്‍ പേരിലേക്ക് അസുഖം പടരുന്നത് തടയാന്‍ സാധിക്കും. രോഗം സ്ഥിരീകരിച്ചവരില്‍ പോലും രോഗ ലക്ഷണങ്ങള്‍ കണ്ടെത്താന്‍ സാധിക്കാത്തിനാല്‍ നിശബ്ദ രോഗപകര്‍ച്ച കണ്ടെത്താന്‍ പുതിയ പരിശോധന സംവിധാനം ആവശ്യമാണെന്നും പഠനം ചൂണ്ടിക്കാട്ടുന്നു.

Related Articles