ആറ് മാസക്കാലം ജീവിച്ചത് ആംബുലന്‍സില്‍; കൊറോണ രോഗികള്‍ക്കായി സേവനം ചെയ്ത ഡ്രൈവന്‍ വൈറസ് ബാധിച്ച് മരിച്ചു

  • 11/10/2020

കൊറോണ രോഗികള്‍ക്കും രോഗം ബാധിച്ച് മരിച്ചവരുടെ മൃതദേഹങ്ങള്‍ സംസ്‌കരിക്കാനും ത്യാഗപൂര്‍ണ്ണമായ സേവനം അനുഷ്ടിച്ച ആംബുലന്‍സ് ഡ്രൈവര്‍ ഒടുവില്‍ വൈറസ് ബാധിച്ച് മരിച്ചു. ദില്ലി സ്വദേശിയായ നാല്‍പത്തിയെട്ടുകാരന്‍ ആരിഫ് ഖാന്‍ എന്ന ആംബുലന്‍സ് ഡ്രൈവറാണ് കൊറോണ ബാധിച്ച് മരിച്ചത്. ഭാര്യയോടും മക്കളോടും വെറും ഫോണ്‍ വഴി മാത്രം ബന്ധം പുലര്‍ത്തി  കഴിഞ്ഞ ആറുമാസക്കാലമായി ആരിഫ് ആംബുലന്‍സില്‍ തന്നെയാണ് കഴിഞ്ഞിരുന്നത്. ഒക്ടോബര്‍ മൂന്നിനാണ് അദ്ദേഹത്തിന് രോഗം സ്ഥിരീകരിച്ചത്. തുടര്‍ന്ന് ദില്ലിയിലെ ഹിന്ദു റാവു ആശുപത്രിയില്‍  ചികിത്സയിലായിരുന്നു. 

കഴിഞ്ഞ ആറുമാസത്തിനിടെ 200 ഓളം രോഗികളുടെ മൃതദേഹം ആരിഫ്  സംസ്‌കാര ചടങ്ങുകള്‍ക്കായി കൊണ്ടു പോയിരുന്നു. കൊവിഡ് രോഗികളുടെ സംസ്‌കാര ചടങ്ങുകളിലും ആരിഫ് ഖാന്‍ സഹായിച്ചിരുന്നതായി സഹപ്രവര്‍ത്തകര്‍ പറയുന്നു. മാര്‍ച്ച് 21 ന് വസ്ത്രങ്ങളും മറ്റും എടുക്കാന്‍ വീട്ടില്‍ വന്നപ്പോഴാണ് പിതാവിനെ അവസാനമായി തങ്ങള്‍ കണ്ടതെന്നും അദ്ദേഹത്തെക്കുറിച്ച് ഞങ്ങള്‍ക്ക് ആശങ്കയുണ്ടായിരുന്നുവെന്നും ആരിഫ് ഖാന്റെ മകന്‍ പറഞ്ഞു.

Related Articles