കൊവിഡ് ബാധിതരായ അമ്മയില്‍ നിന്ന് നവജാത ശിശുക്കളിലേക്ക് വൈറസ് പകരാന്‍ സാധ്യത കുറവെന്ന് പഠനം

  • 14/10/2020

കൊവിഡ് ബാധിതരായ അമ്മയില്‍ നിന്ന് നവജാത ശിശുക്കളിലേക്ക് വൈറസ് ബാധയുണ്ടാകാന്‍ സാധ്യത കുറവെന്ന് പുതിയ പഠനം. കൊളംബിയ മെഡിക്കല്‍ കോളെജ് ഇര്‍വിന്‍ മെഡിക്കല്‍ സെന്ററിലാണ് ഇതുമായി ബന്ധപ്പെട്ട പഠനം നടന്നത്. മാര്‍ച്ച് 13 മുതല്‍ ഏപ്രില്‍ 24 വരെ കൊവിഡ് ബാധികരായ 101 അമ്മമാരിലാണ് പഠനം നടത്തിയത്. പ്രസവശേഷം ആവശ്യമായ മുന്‍കരുതല്‍ സ്വീകരിച്ച് അമ്മമാര്‍ കുട്ടികളെ മുലയൂട്ടിയിരുന്നു. 

ഇതില്‍ രണ്ട് കുഞ്ഞുങ്ങള്‍ക്ക് മാത്രമാണ് കൊവിഡ് സ്ഥിരീകരിച്ചത്. ബാക്കി കുഞ്ഞുങ്ങള്‍ക്ക് ഒന്നും പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നില്ല. എന്നാല്‍ മുലയൂട്ടല്‍ ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ ചെയ്യുമ്പോള്‍ അതിന് മുന്‍പായി കൃത്യമായി അണുനശീകരണം നടത്തി എന്ന് ഉറപ്പു വരുത്തണം എന്നും ലേഖനം പറയുന്നു. കുഞ്ഞിനെ എടുക്കുമ്പോഴും ഇത് കൃത്യമായി പാലിക്കണം.

Related Articles