മൂത്ത മകള്‍ നിഷയുടെ അഞ്ചാം പിറന്നാള്‍ ആഘോഷമാക്കി സണ്ണി ലിയോണ്‍. പിറന്നാള്‍ ദിനത്തില്‍ മകള്‍ക്ക് ആശംസകള്‍ നേര്‍ന്ന് ഒരു കുറിപ്പും സണ്ണി ലിയോണ്‍ സമൂഹമാധ്യമത്തില്‍ പങ്കുവെച്ചിട്ടുണ്ട്. നീ ഞങ്ങളുടെ ജീവിതത്തിന്റെ പ്രകാശമാണെന്നും നിന്നെ ആദ്യമായി കണ്ട സമയത്ത് തന്നെ നീ ഞങ്ങളുടെ മകളാകുമെന്ന് മനസ് പറഞ്ഞിരുന്നുവെന്നും ആശംസ കുറിപ്പില്‍ സണ്ണി പറയുന്നു. നിനക്ക് അഞ്ച് വയസായെന്ന് വിശ്വസിക്കാന്‍ കഴിയുന്നില്ല. നീ മിടുക്കി കുട്ടിയാണ്. നിന്റെ സഹോദരങ്ങളെ പരിപാലിക്കാന്‍ നീ പ്രാപ്തിയുള്ളവളാണ്. ദൈവം ഞങ്ങള്‍ക്ക് തന്ന സമ്മാനമാണ് നീ. നിന്റെ സ്‌നേഹം കൊണ്ട് ഒരാളെ നല്ലവരാക്കി മാറ്റാന്‍ സാധിക്കും എന്ന് പ്രതീക്ഷയുണ്ട്. കരുണയുള്ള മനുഷ്യരേക്കാള്‍ ജീവിതത്തില്‍ ഞങ്ങള്‍ കണ്ടത് അതില്ലാത്തവരെയാണ് എന്നും ഗേള്‍ പവര്‍ എന്ന ഹാഷ്ടാഗോടുകൂടി പങ്കുവെച്ച കുറിപ്പില്‍ സണ്ണി ലിയോണ്‍ പറയുന്നു.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?