കൊവിഡ്: വൈറസ് മുക്തരില്‍ രോഗത്തിനെതിരായ പ്രതിരോധശേഷി 5-7 മാസം നിലനില്‍ക്കും

  • 15/10/2020

കൊവിഡ് രോഗം ഒരുതവണ ബാധിച്ചവരില്‍ രോഗത്തിനെതിരായ ആന്റിബോഡികള്‍ അഞ്ച് മുതല്‍  ഏഴുമാസം വരെ നീണ്ടുനില്‍ക്കാമെന്ന് പുതിയ പഠനം. അരിസോണ സര്‍വകലാശാലയാണ് ഇതുമായി ബന്ധപ്പെട്ട പുതിയ പഠനം പുറത്തുവിട്ടിരിക്കുന്നത്. ഇന്ത്യന്‍ വംശജനായ ദീപ്ത ഭട്ടാചാര്യയുടെ നേതൃത്വത്തിലാണ് പഠനം നടത്തിയത്. കൊവിഡ് രോഗം ഭേദമായ 6000 പേരെ കേന്ദ്രീകരിച്ചായിരുന്നു പഠനം നടത്തിയത്.
 
പഠനത്തില്‍ കൊവിഡ് മുക്തരായ രോഗികളില്‍ അഞ്ചു മാസം മുതല്‍ ഏഴുമാസം വരെ ഉയര്‍ന്ന ഗുണനിലവാരമുള്ള ആന്റിബോഡികള്‍  ഉത്പാദിക്കപ്പെടുമെന്ന് കണ്ടെത്തിയതായാണ് ദീപ്ത് ഭട്ടാചാര്യ വ്യക്തമാക്കിയിരിക്കുന്നത്. രോഗപ്രതിരോധത്തിന്റെ ആദ്യഘട്ടത്തില്‍ ശരീരത്തിലെ പ്രതിരോധ സംവിധാനം ചെറിയകാലയളവിലുള്ള പ്ലാസ്മ സെല്ലുകളെ ഉത്പാദിപ്പിക്കും. ഇവയാണ് ആന്റിബോഡികള്‍ ഉത്പാദിപ്പിക്കുന്നത്. രണ്ടാം ഘട്ടത്തില്‍ ദീര്‍ഘകാലം നിലനില്‍ക്കുന്ന പ്ലാസ്മ സെല്ലുകളെ ഉത്പാദിപ്പിക്കുകയും ഇവ ഉയര്‍ന്ന ഗുണനിലവാരമുള്ള ആന്റിബോഡികള്‍ ഉത്പാദിപ്പിക്കുന്നതായുമാണ് പഠനത്തില്‍ കണ്ടെത്തിയിരിക്കുന്നത്.

Related Articles