മഹാമാരിയും മാലാഖമാരും

  • 22/04/2020

ഈ ലോകത്തിൽ മനുഷ്യരിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട മാലാഖമാരാണ് നേഴ്‌സ്..
ഏതൊരു സാഹചര്യത്തിലും സ്വന്തം ജീവൻ പോലും നോക്കാതെ മറ്റുള്ളവർക്ക് വേണ്ടി സേവനം ചെയ്യുന്ന ഒരു കൂട്ടം ജനതയാണ് നേഴ്സ്മാർ.. ഡോക്ടർമാരുടെ പരിശോധനക്ക് ശേഷം ഒരു രോഗിയെ പരിചരിക്കുന്നത് ഈ നേഴ്സ്മാരാണ്… മഹാമാരിയൽ നിശ്ചലം ആക്കപ്പെട്ട ഈ നാട്ടിൽ ഡോക്ടർസും മാലാഖമാരും നിശ്ചലം ആവാതെ ഇന്നും ഈ മഹാമാരിയെ പിടിച്ചുകെട്ടാനുള്ള പരിശ്രമത്തിലാണ്..

ഈ മഹാമാരിയാൽ അടച്ചിട്ട മുറികളിൽ കഴിയുന്ന മാലാഖമാരെ കുറിച്ചൊന്നും ചിന്തിച്ചു നോക്കണം നമ്മൾ…

ജനിച്ച മണ്ണിൽ നഴ്സിംഗ് പഠിച്ചിറങ്ങി തുച്ഛമായി കൂട്ടുന്ന വരുമാനത്തിൽ കുടുംബത്തെ കരകയറ്റാൻ കഴിയാതെ വരുമ്പോളാണ് ഓരോ മാലാഖമാരും പ്രവാസി ആവുന്നത്..

നാലോ അഞ്ചോ ലക്ഷം രൂപ കടം എടുത്ത് കുവൈറ്റിൽ എത്തി മാലാഖ കുപ്പായം അണിഞ്ഞു. കുറച്ചു കുറച്ചായി ജീവിതം പച്ചപിടിച്ചു തുടങ്ങി കടങ്ങൾ കുറഞ്ഞു തുടങ്ങി. ജോലി ചെയ്യുന്ന ആശുപത്രിയിൽ തന്റെ ജോലി സ്ഥിരപ്പെടുത്തുന്നതിന്റെ മുൻപ് തന്നെ മഹാമാരി ആഞ്ഞടിച്ചു…
കുവൈറ്റ്‌ ഗവണ്മെന്റ് ഉത്തരവിട്ടു "ലോക്ക് ഡൌൺ " ഇനിയൊരു അറിയിപ്പ് ഉണ്ടാവുന്നത് വരെ സ്വകാര്യ ആശുപത്രികൾ അടച്ചിടണം…..

ജീവിതത്തിന്റെ പാതി വഴിയിൽ തന്നെ എല്ലാം നിശ്ചലം ആയി. ജോലി സ്ഥിരപ്പെടുത്തത് കൊണ്ട് ശമ്പളം ഇല്ലെന്നു മാനേജ്‍മെന്റ് പറഞ്ഞതോടെ ജീവിതോപാധി വഴിമുട്ടിയ ചില മാലാഖമാരുണ്ട് നമ്മയുടെ ഈ കുവൈറ്റിൽ.. വരുമാനമാർഗം ഇല്ലാതായപ്പോൾ തകർന്നത് ഇവർ മാത്രമല്ല നാട്ടിലെ മാതാപിതാക്കളാണ്.. മക്കൾ അടച്ചുപൂട്ടിയ മുറികളിൽ കഴിയുമ്പോഴും മാതാപിതാക്കളുടെ ഉള്ളിൽ തീയാണ്..... അന്യ നാട്ടിൽ ഒറ്റയ്ക്ക് പോയി കഴിയുന്ന എന്റെ മക്കൾക്ക് പടച്ചോനെ നീതന്നെ കാവൽ. കുവൈറ്റിൽ കൊറോണ എത്തി എന്ന് കേട്ടപ്പോൾ ഭയപ്പെട്ടു, അടുത്ത ഫ്ലാറ്റിൽ എത്തിയപ്പോൾ നാട്ടിൽ വിളിച്ച് പറഞ്ഞു എനിക്കെന്തെങ്കിലും പറ്റിയാൽ എന്റെ ഉമ്മനെയും വാപ്പാനെയും സംരക്ഷിക്കണം എന്ന്. ജീവൻ കയ്യിൽ പിടിച്ചു കൊണ്ട് ഓരോ രോഗികളെയും ജീവിതത്തിലേക്ക് കരകയറ്റാൻ ശ്രമിക്കുന്ന ഓരോ ഡോക്ടർസിനെയും നേഴ്സ്മാരെയും സംരക്ഷിക്കേണ്ടത് നമ്മളാണ്...... നമുക്ക് വേണ്ടിയും ഈ നാടിനുവേണ്ടിയും പ്രവർത്തിക്കുന്ന ആരോഗ്യ പ്രവർത്തകരെ നാം സംരക്ഷിക്കണം കൊറോണ എന്നൊരു മഹാമാരി വന്നപ്പോൾ എല്ലാവരും രോഗികളിൽ നിന്നും അകന്നു നിന്നപ്പോൾ സ്വന്തം ജീവൻ പോലും ബലിയർപ്പിക്കാൻ തയ്യാറായി ഓരോ രോഗിയെയും പരിചരിക്കുന്ന ഡോക്ടർസിനെയും നഴ്‌സ്മാരെയും ഈ നിമിഷത്തിൽ ഞൻ അഭിനന്ദിക്കുന്നു ആരോഗ്യ രംഗത്ത് സേവനമർപ്പിക്കുന്ന ഓരോ സഹോദരി സഹോദരന്മാർക്കും ബിഗ് സല്യൂട്.......

Related Blogs