'ദേശീയ സമ്മതിദായക ദിനം' (ജനുവരി-25)

  • 25/01/2022

2022 ജനുവരി 25പന്ത്രണ്ടാമത് ദേശീയ സമ്മതിദയക ദിനമായി നാം ആചരിക്കുന്നു.1950ജനുവരി 25നാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ നിലവിൽ വന്നതെങ്കിലും 2011മുതലാണ് ജനുവരി 25ദേശീയ സമ്മതിദയക ദിനമായി നാം ആചരിക്കാൻ ആരംഭിച്ചത്.തെരെഞ്ഞെടുപ്പ് പ്രക്രിയയിൽ യുവവോട്ടർമാരെ പ്രാത്സാഹിപ്പിക്കുന്നതിനാണ് 2011ൽ ഈ ദിനം ആദ്യമായി ആചരിച്ചത്.വോട്ടവകാശവും ഇന്ത്യയുടെ ജനാധിപത്യവും ആഘോഷിക്കുന്ന ദിവസമാണെന്നതിൽ സംശയമില്ല.തെരെഞ്ഞെടുപ്പ് കമ്മീഷന്റെ പ്രധാന ലക്ഷ്യം വോട്ടർമാരുടെ പ്രവേശനം വർദ്ധിപ്പിക്കുക എന്നതാണ്,പ്രത്യേകിച്ച് യോഗ്യതയുള്ളവർ.

ഇന്ത്യ ഒരു ജനാധിപത്യ രാജ്യമായതിനാൽ തന്നെ ഓരോ പൗരനും വോട്ടവകാശവുമുണ്ട്.രാജ്യത്തെ നയിക്കാനും സാധാരണക്കാരുടെ പ്രശ്നങ്ങൾ പരിഹരിക്കാനും മാറ്റം വരുത്താനും കഴിവുണ്ടെന്ന് കരുതുന്ന ആരെയെങ്കിലും തന്റെ നേതാവായി തെരഞ്ഞെടുക്കുവാൻ ഓരോ പൗരനും അവകാശമുണ്ട്.രാജ്യത്തിന്റെ ഭാവി നിലനിൽക്കുന്നതിനാൽ ദേശീയ വോട്ടർ ദിനം ഇന്ത്യയുടെ ഒരു പ്രധാന മാർഗദർശനമാണ്.നന്നായി ചിന്തിച്ചു ശരിയായ നേതാവിനെ തിരഞ്ഞെടുത്തില്ലെങ്കിൽ രാജ്യത്തിന്റെ പുരോഗതിക്കും വികസനത്തിനും തടസമുണ്ടാകുമെന്നും അത്‌ രാജ്യത്തെ ജനങ്ങളെ ബാധിക്കുമെന്നും ഓരോ പൗരനും ചിന്തിക്കേണ്ടതാണ്.അതിനാൽ ശരിയായ രീതിയിൽ വോട്ടു രേഖപ്പെടുത്താനും തെരഞ്ഞെടുപ്പ് പ്രക്രിയയിൽ വരും തലമുറയെ പങ്കെടുപ്പിക്കുന്നതിനുമുള്ള ശക്തമായ ഒരു ശൃoഖല കെട്ടിപ്പടുക്കാനും ദിനം നമ്മെ ഓർമ്മിപ്പിക്കുന്നു.

എല്ലാവർഷവും ഒരു പ്രത്യേക തീം ഉപയോഗിച്ചാണ് ഈ ദിനം ആചരിക്കുന്നത്”ശക്തമായ ജനാധിപത്യത്തിന് തിരഞ്ഞെടുപ്പ് സാക്ഷരതയുടെ അനിവാര്യത”എന്നതാണ് 2022ലെ തീം.കോവിഡ് -19പാൻഡെമിക് സമയത്തു സുരക്ഷിതമായി തെരഞ്ഞെടുപ്പ് നടത്തുകയും സജീവവും പങ്കാളിത്തമുള്ളതുമായ വോട്ടർമാരെ വിഭാവനം ചെയ്യുകയും ചെയ്യുക എന്ന പ്രതിജ്ഞാബദ്ധതയാണ് തെരെഞ്ഞെടുപ്പ് കമ്മീഷൻ ഇതിലൂടെ അന്വർത്ഥമാക്കുന്നത്.ഇതുകൂടാതെ പുതിയ വോട്ടർമാരുടെ എൻറോൾമെന്റ് പ്രോത്സാഹിപ്പിക്കുക,സുഗമമാക്കുക,പരമാവധിയാക്കുക എന്നതും ഈ ദിനത്തിന്റെ ലക്ഷ്യമാണ്.ഇന്ത്യയുടെ മാതൃക അനുകരിച്ചുകൊണ്ട് ശ്രീലങ്ക,പാകിസ്ഥാൻ,ഭൂട്ടാൻ,നേപ്പാൾ തുടങ്ങിയ രാജ്യങ്ങൾ ദേശീയ സമ്മതിദയക ദിനം ആചരിക്കുവാൻ തയ്യാറായിട്ടുണ്ട്.

എല്ലാവർഷവും ദേശീയ സമ്മതിദായക ദിനം ആചരിക്കുന്നതിലൂടെ ഈ ദിനം ഇന്ത്യയുടെ ഒരു സുപ്രദാന ദിനമാണെന്ന അവബോധം യുവാക്കളിൽ സൃഷ്ടിക്കുക വഴി രാജ്യത്തിന്റെ വികസനത്തിന് പങ്കാളികളാക്കാൻ വേണ്ടി വോട്ടു രേഖപ്പെടുത്തുക എന്ന ഉത്തരവാദിത്വം നിർവഹിക്കാൻ പ്രാപ്‌തരാക്കാനുള്ള ചോദന അവരിൽ ജനിക്കുന്നു.


ജോബി ബേബി,നഴ്‌സ്‌,കുവൈറ്റ്
(കുവൈറ്റിൽ നഴ്‌സായി ജോലി നോക്കുന്നു ലേഖകൻ).

Related Blogs