ദുരിതത്തിലും കൈത്താങ്ങായത് ആയിരങ്ങൾക്ക്

  • 12/07/2021

കൊറോണയെന്ന മഹാമാരിയിൽ ജീവൻ പൊലിഞ്ഞവരെ കൂടാതെ  തൊഴിൽ ,കച്ചവട, വ്യവസായ മേഖലകളിലൊക്കെ കനത്ത നഷ്ട്ടം സംഭവിച്ചിരിക്കുന്നതിനിടയിൽ ആയിരങ്ങൾക്ക് മടങ്ങി വരവ് സാധ്യമാക്കി മാതൃക ആയിരിക്കുന്നു കുവൈറ്റിലെ ഏതാനും മലയാളികൾ.

    കുവൈറ്റ്‌ മിനിസ്ട്രി ഓഫ്‌ ഹെൽത്ത്, മിനിസ്ട്രി ഓഫ്‌ ഡിഫൻസ്, കുവൈറ്റ് ഓയിൽ കമ്പനി, എന്നീ മേഖലകളിലെ ഡോക്ടേഴ്സ്, നേഴ്സസ്, ടെക്നീഷ്യൻസ്  എന്നിങ്ങനെ ആയിരക്കണക്കിന് ജീവനക്കാരെ നാട്ടിൽ നിന്നും കുവൈറ്റിൽ എത്തിച്ച് ജോലിയിൽ പ്രവേശിക്കാൻ അവസരം ഒരുക്കിയത് മുബാറക്ക് അൽ കബീർ ഹോസ്പിറ്റലിലെ  അത്യാഹിത വിഭാഗത്തിലെ ജീവനക്കാരനായ ഡാർബിറ്റ് തോമസ്ന്റെ കൃത്യമായ ഇടപെടലും കൂടെ പ്രവർത്തിച്ച  ബേസിൽ വർഗീസ്സ്, അനീഷ് വിജയൻ, റ്റീന തങ്കച്ചൻ, റാണി ഭാനുദാസ്, സോമിന അബ്രഹാം, മെറിൻ  ജോർജ്,എന്നിവരുടെ കഠിന ശ്രമത്തിലൂടെയാണ് ഈയൊരു ദൗത്യം പൂർത്തിയായത്.
  
   തുടക്കത്തിൽ    ഹെൽത്ത് മിനിസ്ട്രി അണ്ടർ സെക്രട്ടറി ശ്രീ. അബ്‌ദുൾ റഹുമാൻ അൽ മുത്തേരിയുടെ നേരിട്ടുള്ള ഇടപെടലും പിന്നീട് സിസ്റ്റർ സുജ  സിസ്റ്റർ ടെസ്സി എന്നിവരുടെ പ്രവർത്തനവും കൂടെ ആയപ്പോൾ നടപടികൾ കൂടുതൽ സുഖമമായി എന്നുള്ള ഡാർബിറ്റ് തോമസിന്റെ പ്രസ്താവന വളരെ അഭിനന്ദനർഹമാണ് . ഇന്ത്യയിലും കുവൈറ്റിലുമായി ഒന്നും രണ്ടും കോവിഡ് വാക്‌സിനുകൾ കഴിഞ്ഞവർക്കാണ് കുവൈറ്റ്‌ പ്രവേശനാനുമതി കൊടുത്തത്. കുട്ടികൾ ഉള്ളവരെയും വാക്‌സിനുകൾ പൂർത്തിയായവരെയും തരംതിരിച്ചു എട്ടോളം വാട്സ്ആപ്പ് ഗ്രൂപ്പുകളിലൂടെ നിരന്തരമായ  സമ്പർക്കം മൂലം ആണ്  ഈ ചെറുപ്പക്കാർ അവരുടെ യാഥാർഥ്യം സഫലമാക്കിയത്...

കൊച്ചിയിൽ നിന്ന് (19/6/2021) ൽ  135 ജീവനക്കാരെയും,തിരുവനന്തപുരത്തുനിന്നും (25/6/2021) ൽ   34 ജീവനക്കാരെയും 26 ന് വീണ്ടും കൊച്ചിയിൽ നിന്ന്  234 പേരെയുമാണ് കുവൈറ്റ്‌ എയർ വെയിസിന്റെ ഫ്ലൈറ്റ് വഴി  മടക്കികൊണ്ട് വന്നത് . കുവൈറ്റ്‌ അൽ സൂറിലെ കീപിക്ക് കമ്പനിയിൽ ആണ് വന്നവർക്കൊക്കെയും കോറന്റൈൻ സംവിധാനം ഒരുക്കിയിരുന്നത്. 

    ഈ മാസം 14 മുതൽ കൊച്ചി,മുംബൈ, ചെന്നൈ,ഡൽഹി,ബാംഗ്ലൂർ എന്നിവിടങ്ങളിൽ നിന്ന് ബാക്കിയുള്ള ജീവനക്കാരെ എത്തിക്കുവാനുള്ള തുടർ നടപടികൾ പൂർത്തിയായതായി ബന്ധപ്പെട്ടവർ  അറിയിച്ചിരിക്കുന്നു. സാമൂഹ്യമായി വലിയൊരു ഉത്തരവാദിത്വം ഏറ്റെടുത്തു വിജയിച്ച് തിരിച്ചെത്തിയ ജീവനക്കാർക്ക് വീണ്ടും തൊഴിൽ ജീവിതം സാധ്യമാക്കി ആശ്വാസം പകർന്നതിന്റെ തികഞ്ഞ ചാരിഥാർഥ്യത്തിലാണ് ഇതിന് നേതൃത്വം നൽകിയവർ.അവർക്കും അവരുടെ കുടുംബത്തിനും എല്ലാവിധ അനുഗ്രഹങ്ങളും സൗഭാഗ്യങ്ങളും സർവേശ്വരൻ  നൽകട്ടെ എന്നുള്ള തിരിച്ചെത്തിയവരുടെ പ്രാർത്ഥനയുടെ കൂടെ ഞാനും 🙏🙏

✍️ അക്ബർ കുളത്തൂപ്പുഴ...

Related Blogs