വരുമാനത്തിനു നികുതി, ഭൂമിക്ക് നികുതി, കെട്ടിട വാടക നികുതി, വൈദ്യുതിബില്ലിനു നികുതി, ഇന്ദനത്തിനു നികുതി, ഭക്ഷണത്തിനു നികുതി, വിദ്യാഭ്യാസ ഫീസിനു നികുതി, മുട്ടുസൂചി മുതൽ എല്ലാത്തിനും നികുതി, റോഡില്ലേലും റോഡ് ടാക്സ് ഉണ്ട്, ജീവൻ രക്ഷിക്കാനുള്ള മരുന്നിനു നികുതി, ആഭരണം, വസ്ത്രം , വീട് എല്ലാത്തിനും നികുതി, ബാങ്കിൽ ഇട്ട പണത്തിനു കിട്ടുന്ന ലാഭപലിശയ്ക്ക് നികുതി, കുട്ടി ജനിച്ച അന്ന് മുതൽ നികുതിയാണു ആദ്യം, പേരിടൽ പോലും പിന്നീടാണു. അവസാനം മരണകഫം തുണിക്കും നികുതി.. ശ്വാസവായുവിനു മാത്രം ഇപ്പോൾ നികുതിയില്ല.. എന്തിനാണിങ്ങനെ നികുതി നൽകുന്നത്? അധ്വാനത്തിൽ നിന്ന് പലവിധമായ് നൽകുന്ന ഈ പണത്തിനു എന്തൊക്കെയാണു നമുക്ക് തിരികെ ലഭിക്കുന്നത്? എത്രയാണു നാം ഓരോരുത്തരും മാസം ശരാശരി നികുതി നൽകുന്നത്? ഏതൊക്കെ വസ്തുക്കൾക്ക് സേവനങ്ങൾക്ക് ഉള്ള നികുതികൾ അന്യായമാണു? ചോദ്യങ്ങൾ നിരവധി ഉണ്ട്.. ചോദിക്കുന്നവർ ആണു എണ്ണത്തിൽ കുറവ്. ചോദ്യം കുറയുമ്പോൾ നികുതിഭാരം കൂടും. അത് കൊള്ളയടിച്ച് സൗജന്യങ്ങൾ ആസ്വദിച്ച് കൈപ്പറ്റി "പൂർണ്ണനികുതിയിളവിൽ" ജീവിക്കുന്ന ഭരണ പ്രതിപക്ഷ ജനപ്രതിനിധി ഭരണകർത്താക്കൾക്ക് ഒരു നഷ്‌ടവും ഇല്ല. ജനിച്ച കുഞ്ഞടക്കം 142 കോടി ജനങ്ങളും പലവിധം നികുതി ബാധിക്കപ്പെടുന്നുണ്ട്. എങ്ങോട്ടാണീ പണം പോകുന്നത്? ആരാണിത് തീരുമാനിക്കുന്നത്? നാം രാപ്പകൽ അധ്വാനിച്ച് ജീവിതത്തിന്റെ രണ്ടറ്റവും മുട്ടിക്കാൻ പാടുപെടുമ്പോൾ, വൻ നിത്യചിലവുമായ് ഒരു വരുമാന മാർഗ്ഗവും ഇല്ലാത്ത രാഷ്ട്രീയക്കാർ എങ്ങീനെ പ്രമാണികളായ് ജീവിക്കുന്നു എന്ന് ഓർത്തിട്ടുണ്ടോ? അവരുടെ മക്കൾ എങ്ങനെ വലിയ ചിലവുള്ള വിദ്യാഭ്യാസം നേടുന്നു? അവരുടെ ബന്ധുക്കൾക്കും സിൽബന്ധികൾക്കും എങ്ങനെ സർക്കാർ ഇതര ജോലികൾ ലഭിക്കുന്നു? അവർക്ക് എങ്ങനെയാണു ചികിത്സാ ചിലവുകൾ സൗജന്യമാകുന്നത്? ചോദിക്കേണ്ടത് എതിർരാഷ്ട്രീയക്കാരനോടല്ല, നമ്മുടെ തന്നെ സ്വയംപൂജിത നേതാക്കളോടാണു.. എന്നാണു നാം ചോദിച്ച് തുട്ങ്ങുക? - മുബാറക്ക് കാമ്പ്രത്ത്
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?