സുരക്ഷാ പരിശോധന ശക്തമാക്കി കുവൈറ്റ്;115 താമസ നിയമലംഘകരെയും 3 വാണ്ടഡ് വ്യക്തികളും അറസ്റ്റിൽ

  • 21/08/2025

 


കുവൈറ്റ് സിറ്റി : ഹൈവേ വകുപ്പ് പ്രതിനിധീകരിക്കുന്ന ജനറൽ ട്രാഫിക് വകുപ്പ്, സെവൻത് റിംഗ് റോഡിലും മറ്റ് പ്രധാന ഹൈവേകളിലും ഓഗസ്റ്റ് 13 ബുധനാഴ്ച മുതൽ ഓഗസ്റ്റ് 20 ബുധനാഴ്ച വരെ ഗതാഗത നിയമം ലംഘിക്കുന്നവരെയും വാണ്ടഡ് വ്യക്തികളെയും കണ്ടെത്തുന്നതിനായി തീവ്രമായ പ്രചാരണ പരിപാടികൾ നടത്തി.

ഒരാഴ്ച നീണ്ടുനിന്ന പ്രചാരണ പരിപാടിയിൽ നിരവധി നിയമലംഘനങ്ങൾ കണ്ടെത്തി 

3,239 ഗതാഗത നിയമലംഘനങ്ങൾ പുറപ്പെടുവിച്ചു, 
ഗുരുതരമായ നിയമലംഘനങ്ങൾക്ക് 2 വാഹനങ്ങൾ പിടിച്ചെടുത്തു,
3 കേസുകൾ ട്രാഫിക് ഇൻവെസ്റ്റിഗേഷൻ വകുപ്പിന് കൈമാറി,
56 വാണ്ടഡ് വാഹനങ്ങൾ പിടിച്ചെടുത്തു,
3 വാണ്ടഡ് ലിസ്റ്റിലുള്ള വ്യക്തികളെ പിടികൂടി,
115 താമസ, തൊഴിൽ നിയമങ്ങൾ ലംഘിചവരെ അറസ്റ്റ് ചെയ്തു
12 പ്രായപൂർത്തിയാകാത്തവരെ ഡ്രൈവിംഗ് ലൈസൻസില്ലാതെ വാഹനമോടിച്ചതിന് പിടികൂടി
36 വ്യക്തികളെ തിരിച്ചറിയൽ രേഖകൾ ഇല്ലാത്തതിന് പോലീസ് സ്റ്റേഷനുകളിലേക്ക് റഫർ ചെയ്തു
റോഡുകളിലെ സുരക്ഷയും ക്രമസമാധാനവും നിലനിർത്തുന്നതിനുള്ള പ്രതിബദ്ധത ജനറൽ ട്രാഫിക് വകുപ്പ് ആവർത്തിച്ചു.

Related News