എയർപോർട്ട് റോഡിന്റെ അറ്റകുറ്റപ്പണികൾക്ക് തുടക്കമായി

  • 22/08/2025



കുവൈത്ത് സിറ്റി: രാജ്യത്തെ റോഡ് ശൃംഖല മെച്ചപ്പെടുത്തുന്നതിനുള്ള പദ്ധതിയുടെ ഭാഗമായി, എയർപോർട്ട് റോഡ് നമ്പർ 55-ൽ പ്രധാന അറ്റകുറ്റപ്പണികൾക്ക് തുടക്കമിട്ടതായി പബ്ലിക് അതോറിറ്റി ഫോർ റോഡ്സ് ആൻഡ് ലാൻഡ് ട്രാൻസ്‌പോർട്ട് (PART) അറിയിച്ചു. റോഡുകളിലെ തകർന്ന ഭാഗങ്ങൾ നന്നാക്കാനും കുഴികളും വിള്ളലുകളും അടയ്ക്കാനുമുള്ള ജോലികൾ ആരംഭിച്ചതായി അതോറിറ്റി ഡയറക്ടർ ജനറൽ എഞ്ചിനീയർ ഖാലിദ് അൽ അസിമി പറഞ്ഞു.

കഴിഞ്ഞ കുറച്ചുകാലമായി റോഡിന്റെ ശോചനീയാവസ്ഥ കാരണം യാത്രികർ ഏറെ ബുദ്ധിമുട്ടനുഭവിച്ചിരുന്നു. ഇത് പരിഗണിച്ചാണ് റോഡിന്റെ അറ്റകുറ്റപ്പണികൾക്ക് അതോറിറ്റി മുൻഗണന നൽകിയത്. പൗരന്മാർക്കും താമസക്കാർക്കും സുരക്ഷിതവും സുഗമവുമായ യാത്ര ഉറപ്പാക്കുക എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. റോഡുകളുടെ നിലവാരം ഉയർത്തുന്നതിലൂടെ ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സാധിക്കുമെന്നാണ് പ്രതീക്ഷ.

Related News