മദ്യദുരന്തത്തിൽനിന്ന് പാഠം പഠിക്കാതെ പ്രവാസികൾ; ജലീബ് അൽ ഷുവൈക്കിൽ വീണ്ടും മദ്യവേട്ട, വാഹനങ്ങൾ ഉപേക്ഷിച്ച് പ്രതികൾ രക്ഷപ്പെട്ടു

  • 21/08/2025



കുവൈത്ത് സിറ്റി: ജലീബ് അൽ ഷുവൈക്കിൽ പോലീസ് നടത്തിയ സുരക്ഷാ പരിശോധനയിൽ രണ്ട് വാഹനങ്ങളിൽ നിന്ന് വൻതോതിൽ മദ്യം പിടികൂടി. പോലീസിനെ കണ്ടപ്പോൾ വാഹനങ്ങൾ ഉപേക്ഷിച്ച് ഡ്രൈവർമാർ ഓടി രക്ഷപ്പെടുകയായിരുന്നു. ഒരു സ്കൂൾ പാർക്കിംഗ് സ്ഥലത്ത് സംശയാസ്പദമായ രീതിയിൽ ഒരു ഫോർ വീൽ ഡ്രൈവ് വാഹനം നിർത്തിയിട്ടതായി പോലീസ് പട്രോളിന്റെ ശ്രദ്ധയിൽപ്പെട്ടു. പോലീസ് അടുത്തെത്തിയപ്പോൾ ഡ്രൈവർ അടുത്തുള്ള വീടുകളിലേക്ക് ഓടി രക്ഷപ്പെട്ടു. തുടർന്ന് പോലീസ് നടത്തിയ പരിശോധനയിൽ വാഹനത്തിൽ നിന്ന് 109 കുപ്പി വിദേശ നിർമ്മിത മദ്യം കണ്ടെടുത്തു. ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെന്റ് നടത്തിയ അന്വേഷണത്തിൽ കാറിന്റെ ഉടമയെ തിരിച്ചറിഞ്ഞിട്ടുണ്ട്. വെസ്റ്റ് അബ്ദുള്ള അൽ-മുബാറക്കിൽ നടന്ന രണ്ടാമത്തെ സംഭവത്തിൽ, ഒരു പോലീസ് പട്രോൾ സംശയാസ്പദമായ ഒരു കാർ തടഞ്ഞുനിർത്തി. ഏഷ്യക്കാരനായ ഡ്രൈവർ വാഹനം ഉപേക്ഷിച്ച് ഓടി രക്ഷപ്പെടുകയായിരുന്നു. പോലീസ് നടത്തിയ പരിശോധനയിൽ, വാഹനത്തിൽ നിന്ന് 47 കുപ്പി പ്രാദേശികമായി നിർമ്മിച്ച മദ്യം കണ്ടെത്തി. ഈ വാഹനവും പിടിച്ചെടുക്കുകയും ഉടമയെ കണ്ടെത്തുകയും ചെയ്തിട്ടുണ്ട്. രണ്ട് കേസുകളിലെയും പ്രതികളെ കണ്ടെത്താനുള്ള അന്വേഷണം പുരോഗമിക്കുകയാണ്. പ്രതികളെ പ്രോസിക്യൂഷന് കൈമാറാനുള്ള നടപടികൾ പൂർത്തിയാക്കി വരികയാണെന്ന് പോലീസ് അറിയിച്ചു.

Related News