ഓണം വരവായതോടെ വാഴപ്പഴത്തിന് വൻ ഡിമാൻഡ്; വാണിജ്യാടിസ്ഥാനത്തിൽ ഉത്പാദിപ്പിച്ച കുവൈത്തി വാഴപ്പഴം വിപണിയിലെത്തി

  • 21/08/2025



കുവൈത്ത് സിറ്റി: വർഷങ്ങളുടെ കഠിനാധ്വാനവും പരീക്ഷണങ്ങളും വിജയകരമായി പൂർത്തിയാക്കി, കുവൈത്തിലെ കർഷകനായ ഈദ് സാരി അൽ അസ്മിയുടെ സ്വപ്നം യാഥാർത്ഥ്യമായി. കുവൈത്തിൽ ആദ്യമായി വാണിജ്യാടിസ്ഥാനത്തിൽ ഉത്പാദിപ്പിച്ച കുവൈത്തി വാഴപ്പഴം വിപണിയിലെത്തി. ബുധനാഴ്ച ഫർസാത്ത് അൽ സുലൈബിയ മാർക്കറ്റിലാണ് ഈദ് സാരി അൽ അസ്മിയുടെ ഫാമിലെ വാഴപ്പഴം ആദ്യമായി വിൽപനക്കെത്തിയത്. ഈ അസാധാരണമായ കാർഷിക നേട്ടത്തിൽ അദ്ദേഹം അതിയായ സന്തോഷം പ്രകടിപ്പിച്ചു.

വരും ദിവസങ്ങളിൽ ഉത്പാദനം വർധിക്കുമെന്നും ദിവസവും വിപണിയിൽ വാഴപ്പഴം ലഭ്യമാകുമെന്നും അദ്ദേഹം അറിയിച്ചു. നിലവിൽ, പച്ചക്കറി മാർക്കറ്റിലേക്ക് പോകേണ്ട ആവശ്യം ഒഴിവാക്കി, പൗരന്മാർക്കും താമസക്കാർക്കും നേരിട്ട് വാങ്ങാൻ സാധിക്കുന്ന വിൽപന കേന്ദ്രങ്ങൾ കണ്ടെത്താനുള്ള ശ്രമത്തിലാണ് അദ്ദേഹം.

ഒക്ടോബർ മുതൽ ഉത്പാദനം പ്രതിദിനം 300 പെട്ടികളിൽ നിന്ന് 500 പെട്ടികളായി ഉയർത്താൻ പദ്ധതിയുണ്ടെന്നും അദ്ദേഹം പറഞ്ഞു. പ്രാദേശിക ഉത്പന്നങ്ങൾ ന്യായമായ വിലയിൽ ജനങ്ങൾക്ക് ലഭ്യമാക്കുക എന്നതാണ് ഈ നീക്കത്തിലൂടെ ലക്ഷ്യമിടുന്നത്.

Related News