ചൈനീസ് കമ്പനിയുമായി സഹകരിച്ച് കുവൈത്തിൽ എണ്ണപാടങ്ങളിൽനിന്ന് നിന്ന് ക്രൂഡ് ഓയിൽ വീണ്ടെടുക്കൽ പദ്ധതി ഔദ്യോഗികമായി ആരംഭിച്ചു

  • 22/08/2025



കുവൈത്ത് സിറ്റി: കുവൈറത്തിൻ്റെ പരിസ്ഥിതി പുനഃസ്ഥാപന പദ്ധതിയുടെ ഭാഗമായി എണ്ണ തടാകങ്ങളിൽ നിന്ന് ക്രൂഡ് ഓയിൽ വീണ്ടെടുക്കാനുള്ള പദ്ധതി ഔദ്യോഗികമായി ആരംഭിച്ചു. ചൈനീസ് ഗ്രൂപ്പ് നടപ്പാക്കുന്ന ഈ പദ്ധതി, ഇറാഖ് അധിനിവേശത്തിൽ ഉണ്ടായ മലിനീകരണത്തെ മറികടക്കാനുള്ള ലോകത്തിലെ ഏറ്റവും വലിയ കരാധിഷ്ഠിത പരിസ്ഥിതി പുനഃസ്ഥാപന പദ്ധതികളിലൊന്നായി കണക്കാക്കപ്പെടുന്നു. ചൈനീസ് കമ്പനിയായ 'ജെറെ'യാണ് പദ്ധതി നടപ്പാക്കുന്നത്. 

മലിനീകരണത്തെ തുടർന്ന് രൂപപ്പെട്ട എണ്ണക്കുളങ്ങളിൽ നിന്ന് അസംസ്കൃത എണ്ണ വീണ്ടെടുക്കുന്നതാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. കഴിഞ്ഞ ദിവസം, പദ്ധതിയുടെ ആദ്യ യൂണിറ്റ് പരീക്ഷണം പൂർത്തിയാക്കിയതോടെയാണ് ഔദ്യോഗികമായി പ്രവർത്തനം ആരംഭിച്ചത്.

ഇരു രാജ്യങ്ങൾക്കും പ്രയോജനകരമായ രീതിയിൽ പരിസ്ഥിതി മാനേജ്‌മെൻ്റ്, ഊർജ്ജ പരിവർത്തനം തുടങ്ങിയ മേഖലകളിൽ കുവൈത്തുമായി സഹകരണം വർദ്ധിപ്പിക്കാൻ ചൈന തയ്യാറാണെന്ന് കുവൈത്തിലെ ചൈനീസ് എംബസിയിലെ ചാർജ് ഡി അഫയേഴ്‌സ് ആയ ലിയു സിയാങ്
അറിയിച്ചു. 'ജെറെ'യുടെ വിജയം കുവൈത്തിൻ്റെ പാരിസ്ഥിതിക പരിഷ്കരണ ശ്രമങ്ങൾക്കുള്ള ചൈനയുടെ സംഭാവന മാത്രമല്ല, ചൈനീസ് എഞ്ചിനീയറിംഗ് ഉപകരണങ്ങളുടെയും സാങ്കേതികവിദ്യയുടെയും കാര്യക്ഷമതയും ഇത് എടുത്തുകാണിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Related News