കലാസൃഷ്ടികളിൽ സൈനിക യൂണിഫോം ഉപയോഗിക്കാൻ അനുമതി നിർബന്ധം: വിവര മന്ത്രാലയം

  • 22/08/2025



കുവൈത്ത് സിറ്റി: കലാസൃഷ്ടികളിൽ സൈനിക, സുരക്ഷാ യൂണിഫോമുകളോ ചിഹ്നങ്ങളോ ഉപയോഗിക്കുന്നതിന് ബന്ധപ്പെട്ട അധികാരികളിൽ നിന്ന് മുൻകൂർ അനുമതി നിർബന്ധമാണെന്ന് കുവൈത്തിലെ വിവര മന്ത്രാലയം വ്യക്തമാക്കി. രാജ്യത്ത് നിലവിലുള്ള നിയമങ്ങളും നടപടിക്രമങ്ങളും എല്ലാ നാടക, കലാസൃഷ്ടികളുടെ നിർമ്മാതാക്കളും പാലിക്കണമെന്ന് മന്ത്രാലയം പ്രസ്താവനയിൽ ആവശ്യപ്പെട്ടു. കലാ-സാംസ്കാരിക രംഗങ്ങളെ സമ്പന്നമാക്കുന്ന ദേശീയ കലാസൃഷ്ടികളെ പിന്തുണയ്ക്കുന്നതിൽ മന്ത്രാലയം പ്രതിജ്ഞാബദ്ധമാണ്. 

അതോടൊപ്പം, എല്ലാ മാധ്യമ, കലാപരമായ സൃഷ്ടികളിലും ദേശീയവും തൊഴിൽപരവുമായ ഉത്തരവാദിത്തം ഉയർത്തിപ്പിടിക്കേണ്ടതിന്‍റെ ആവശ്യകതയും മന്ത്രാലയം എടുത്തുപറഞ്ഞു. രാജ്യത്തെ സ്ഥാപനങ്ങളുടെ സൽപ്പേര് സംരക്ഷിക്കുന്നതിന് ഇത് അനിവാര്യമാണ്. ഈ വിഷയത്തിൽ അടുത്തിടെ റിപ്പോർട്ട് ചെയ്യപ്പെട്ട നിയമലംഘനങ്ങൾക്കെതിരെ നിലവിലെ നിയമങ്ങളും ചട്ടങ്ങളും അനുസരിച്ച് അധികൃതര്‍ നടപടിയെടുക്കുന്നുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി.

Related News