ഫിലിപ്പൈൻസ് ഗാർഹിക തൊഴിലാളികളുടെ മിനിമം വേതനം വർദ്ധിപ്പിച്ചു; ഇനി 150 ദിനാർ ലഭിക്കും

  • 22/08/2025



കുവൈത്ത് സിറ്റി: ഫിലിപ്പൈൻസിലെ തൊഴിൽ മന്ത്രാലയം ഗാർഹിക തൊഴിലാളികളുടെ കുറഞ്ഞ പ്രതിമാസ ശമ്പളം 400 ഡോളറിൽ നിന്ന് 500 ഡോളറായി (ഏകദേശം 150 കുവൈത്ത് ദിനാർ) ഉയർത്തി. ഈ തീരുമാനത്തിന് പിന്നിലെ പ്രധാന കാരണം ലോകത്തെമ്പാടും, പ്രത്യേകിച്ചും ഗൾഫ് മേഖലയിലും മിഡിൽ ഈസ്റ്റിലും ഫിലിപ്പിനോ തൊഴിലാളികൾക്ക് വർധിച്ചുവരുന്ന ആവശ്യകതയാണെന്ന് മന്ത്രാലയം വിശദീകരിച്ചു.

ഫിലിപ്പിനോ തൊഴിലാളികളുമായുള്ള എളുപ്പത്തിലുള്ള ആശയവിനിമയം, എല്ലാ കുടുംബാംഗങ്ങൾക്കും അവർ നൽകുന്ന മികച്ച പരിചരണം, നല്ല വിദ്യാഭ്യാസ നിലവാരം, കുവൈത്തി സമൂഹത്തിന്റെ ആചാരങ്ങളെയും പാരമ്പര്യങ്ങളെയും കുറിച്ചുള്ള അറിവ് എന്നിവയെല്ലാം ഈ ആവശ്യം വർധിക്കുന്നതിനുള്ള കാരണങ്ങളാണെന്ന് ഗാര്‍ഹിക തൊഴിൽ മേഖല വിദഗ്ധൻ ബാസ്സം അല്‍ ഷമ്മാരി പറഞ്ഞു. പണപ്പെരുപ്പവും ജീവിതച്ചെലവ് വർദ്ധിച്ചതും ഉൾപ്പെടെയുള്ള മറ്റ് ചില കാരണങ്ങളും ശമ്പള വർദ്ധനവിന് പിന്നിലുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Related News