ദൈവത്തിന്റെ മലാഖമാർ നിങ്ങളാണ് യഥാർത്ഥ ഹീറോകൾ ബിഗ് സല്യൂട്ട്‍

  • 18/04/2020

കോവിഡ് -19 മഹാമാരിയിൽ ലോകം വിറങ്ങലരിച്ചു നിൽകുമ്പോൾ രോഗ ബാധിതയിൽ കഴിയുന്ന വരെ പരിചരിക്കുന്ന ആരോഗ്യവകുപ്പിലെ നേഴ്സിംഗ് മേഖലയിൽ ജോലിചെയ്യുന്ന മാലാഖമാരെ നിങ്ങൾ യദാർത്ഥ ഹീറോസ്.
കൊറോണ വൈറസ് പോസറ്റീവ് ആയവരെ ആശുപത്രികളിലെ ഐസൊലേഷൻ വാർഡിൽ ചികിൽസികുന്ന ഡോക്ടർമാരെക്കാളും കയ്യടി നേടുന്നത് നിങ്ങളുടെ പരിചരണമാണ്. സ്വന്തം കുടുംബത്തെ തനിച്ചാക്കി ഒരു മാസത്തിൽ കൂടുതലായി അവർ വീട്ടിൽ നിന്നിറങ്ങിയിട്ട്. ഒന്നും രണ്ടും മാസം പ്രായംഉള്ള പിഞ്ചുമക്കളെ വീട്ടുകാരെ ഏല്പിച്ചാണ് അവർ ജോലിയിൽ മുഴുകിയിട്ടുള്ളത്. എല്ലാ രാജ്യത്തെ സർക്കാറുകളും കൂടുതൽ ജാഗ്രതയാണ് ഈ മഹാമാരിയെ തടയാൻ കൈകൊണ്ടത്, അത് പോലെ തന്നെ അതിനെ പരിചരിക്കുന്ന ആരോഗൃ മേഖലയിലെ പ്രവർത്തകർക്ക് വൻ സുരക്ഷയാണ് നൽകിയിട്ടുള്ളത്. ഇക്കഴിഞ്ഞ ദിവസം കേരളത്തിലെ വിവിധ ആശുപത്രികളിൽ നിന്ന് രോഗം ഭേദമായി ഇറങ്ങിയവർ പറഞ്ഞ വാക്കുകൾ നഴ്സുമാരുടെ സമയാസമയങ്ങളിൽ ഉള്ള പരിചരണമാണ് അവർ നൽകുന്ന പോസറ്റീവ് എനെർജിയാണ് ദിവസങ്ങൾ ഐസുലേഷനിൽ കിടക്കുമ്പോൾ ഞങ്ങൾക്ക് ഉണ്ടായത്.
ഇക്കഴിഞ്ഞ ദിവസം എല്ലാ മാധ്യമങ്ങളിലും കാണാൻ ഇടയായത് 4 വയസുള്ള മകളെ ഭർത്താവിനെ ഏല്പിച്ചു ഐസൊലേഷൻ ജോലിയിൽ ഏർപ്പെട്ട ഒരു മാതാവായ നഴ്സിനെ കാണാതെ ഭക്ഷണം പോലും കഴിക്കാതെ അമ്മയെ കാണാൻ വാശിപിടിച്ചു അച്ഛനോടപ്പം അമ്മയെ ദൂരത്തു നിന്ന് കാണുന്ന കാഴ്ച അവിടെ കൂടി നിന്നവരെ കണ്ണ് നനയിക്കുന്നതായിരുന്നു.

ദൈവത്തിന്റെ സ്വന്തം നാടായ നമ്മുടെ കേരളത്തിൽ നിന്ന് ആശ്വാസകരമായ വാർത്തകൾ ആണ് കെട്ടു വരുന്നത്. കേരള സർക്കാരും മുഖ്യമന്ത്രി പിണാറായി വിജയനും, ആരോഗ്യ വകുപ്പ് മന്ത്രി ശൈലജ ടീച്ചറും മറ്റു മന്ത്രിമാരും ആരോഗ്യ വകുപ്പ് ജീവനക്കാരും സന്നദ്ധ പ്രവർത്തകരും കാട്ടിയ അശ്രാന്ത പ്രവർത്തനമാണ് ഈ ആശ്വാസത്തിന് കാരണം.
ഇതിൽ എല്ലാം നാം പ്രാർത്ഥനയയും നന്ദിയും അറിയിക്കേണ്ടത് നൽകേണ്ട നഴ്സുമാർക്കാണ്. അതെ അവരാണ് ദൈവത്തിന്റെ മാലാഖമാർ യദാർത്ഥ ഹീറോസ്. ബിഗ് സല്യൂട്ട്

ഫായിസ് ബേക്കൽ കുവൈത്ത്

Related Blogs