HomeGULFഅധ്യയന വർഷാരംഭം: കുവൈറ്റിൽ ഗതാഗത നിയന്ത്രണവും സുരക്ഷയും ശക്തമാക്കി ആഭ്യന്തര മന്ത്രാലയം

അധ്യയന വർഷാരംഭം: കുവൈറ്റിൽ ഗതാഗത നിയന്ത്രണവും സുരക്ഷയും ശക്തമാക്കി ആഭ്യന്തര മന്ത്രാലയം

spot_img

കുവൈറ്റ് സിറ്റി: കുവൈറ്റിൽ പുതിയ അധ്യയന വർഷം (2026/2027) ആരംഭിച്ച പശ്ചാത്തലത്തിൽ വിദ്യാലയങ്ങൾക്ക് സമീപവും പ്രധാന റോഡുകളിലും ഗതാഗത നിരീക്ഷണവും സുരക്ഷയും കടുപ്പിച്ച് ആഭ്യന്തര മന്ത്രാലയം. ട്രാഫിക് ഡിപ്പാർട്ട്‌മെന്റ്, എമർജൻസി പൊലീസ്, മറ്റ് സുരക്ഷാ വിഭാഗങ്ങൾ എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിലാണ് സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കിയിരിക്കുന്നത്. സ്കൂളുകൾക്ക് മുന്നിലും പ്രധാന ജംഗ്ഷനുകളിലും ട്രാഫിക് പട്രോളിംഗ് സംഘങ്ങളെ വിന്യസിച്ചതായി ട്രാഫിക് അവെയർനസ് വിഭാഗം ഡയറക്ടർ കേണൽ ഫഹദ് അൽ ഈസ അറിയിച്ചു.

വിദ്യാർത്ഥികളുടെ സുരക്ഷ ഉറപ്പാക്കുന്നതോടൊപ്പം ഗതാഗതക്കുരുക്ക് പരമാവധി കുറയ്ക്കുക എന്നതാണ് മന്ത്രാലയത്തിന്റെ ലക്ഷ്യം. വിദ്യാർത്ഥികളെ സ്കൂളിൽ ഇറക്കുന്നതിനായി നിശ്ചിത സ്ഥലങ്ങൾ മാത്രം ഉപയോഗിക്കണമെന്നും, റോഡുകളിൽ വാഹനങ്ങൾ അലക്ഷ്യമായി നിർത്തി ഗതാഗത തടസ്സം സൃഷ്ടിക്കരുതെന്നും അദ്ദേഹം രക്ഷിതാക്കളോട് അഭ്യർത്ഥിച്ചു. സുരക്ഷാ ഉദ്യോഗസ്ഥരുടെ നിർദ്ദേശങ്ങൾ പൂർണ്ണമായും പാലിക്കാൻ എല്ലാ ഡ്രൈവർമാരും തയ്യാറാകണമെന്നും അധികൃതർ വ്യക്തമാക്കി.

spot_img
GULF
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
- Advertisment -spot_img

ARTICLES

error: Content is protected !!