HomeGULFകസ്റ്റഡിയിലിരിക്കെ കുട്ടിയുമായി വിദേശത്തേക്ക് കടന്നു: മുൻ ഭർത്താവിനെതിരെ കുവൈത്തിൽ യുവതി പരാതി നൽകി

കസ്റ്റഡിയിലിരിക്കെ കുട്ടിയുമായി വിദേശത്തേക്ക് കടന്നു: മുൻ ഭർത്താവിനെതിരെ കുവൈത്തിൽ യുവതി പരാതി നൽകി

spot_img

കുവൈത്ത് സിറ്റി: കോടതി ഉത്തരവ് പ്രകാരം കുഞ്ഞിനെ കാണിക്കാൻ എത്തിക്കാതെ, തന്നിൽ നിന്ന് വേർപിരിഞ്ഞ വിദേശിയായ മുൻ ഭർത്താവ് മകനെയും കൊണ്ട് വിദേശത്തേക്ക് കടന്നതായി പരാതി നൽകി കുവൈത്തി യുവതി. 1988-ൽ ജനിച്ച യുവതിയാണ് തനിക്കൊപ്പം താമസിച്ചിരുന്ന ഏഴ് വയസ്സുള്ള (2019-ൽ ജനിച്ച) മകനെ മുൻ ഭർത്താവ് തട്ടിക്കൊണ്ടുപോയതായി പോലീസിൽ പരാതി നൽകിയത്.

കോടതി നിർദ്ദേശപ്രകാരം കുട്ടിയെ കാണാൻ അനുവദിച്ച നിശ്ചിത സമയത്ത് കാത്തുനിന്നെങ്കിലും മകനെ എത്തിച്ചില്ല. തുടർന്ന് മുൻ ഭർത്താവുമായി ബന്ധപ്പെട്ടപ്പോഴാണ് കുഞ്ഞുമായി അയാൾ രാജ്യം വിട്ട വിവരം യുവതി അറിയുന്നത്. തുടർന്ന് പോലീസ് സ്റ്റേഷനിലെത്തി പരാതി നൽകിയതിനെ തുടർന്ന് സംഭവത്തിൽ പബ്ലിക് പ്രോസിക്യൂഷൻ ഇടപെട്ടു. കേസ് രജിസ്റ്റർ ചെയ്യാനും, വിഷയം വിശദമായി അന്വേഷിച്ച് കുട്ടി എവിടെയാണെന്ന് കണ്ടെത്താനും ആവശ്യമായ നിയമനടപടികൾ സ്വീകരിക്കാനും ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെന്റിന് പ്രോസിക്യൂഷൻ നിർദ്ദേശം നൽകി.

spot_img
GULF
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
- Advertisment -spot_img

ARTICLES

error: Content is protected !!