HomeGULFക്യാപിറ്റൽ ഗവർണറേറ്റിൽ ബാച്ചിലർ താമസ നിയമലംഘനം; നാല് കെട്ടിടങ്ങളുടെ വൈദ്യുതി വിച്ഛേദിച്ചു

ക്യാപിറ്റൽ ഗവർണറേറ്റിൽ ബാച്ചിലർ താമസ നിയമലംഘനം; നാല് കെട്ടിടങ്ങളുടെ വൈദ്യുതി വിച്ഛേദിച്ചു

spot_img

കുവൈറ്റ് സിറ്റി : കുവൈത്തിലെ സ്വകാര്യ, കുടുംബ താമസ മേഖലകളിൽ ബാച്ചിലർമാരെ താമസിപ്പിക്കുന്നതിനെതിരായ പരിശോധന ശക്തമാക്കി കുവൈത്ത് മുനിസിപ്പാലിറ്റി. ക്യാപിറ്റൽ ഗവർണറേറ്റിൽ നിയമലംഘനം കണ്ടെത്തിയ നാല് കെട്ടിടങ്ങളുടെ വൈദ്യുതി ബന്ധം അധികൃതർ വിച്ഛേദിച്ചു. മുനിസിപ്പാലിറ്റി പരിശോധനാ സംഘം നേരത്തെ തന്നെ ഈ കെട്ടിടങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ നിയമലംഘനം പരിഹരിക്കാൻ നടപടിയെടുക്കാത്തതിനെ തുടർന്നാണ് ബന്ധപ്പെട്ട വകുപ്പുകളുമായി സഹകരിച്ച് വൈദ്യുതി വിച്ഛേദിച്ചത്.

ദോഹ, സുലൈബിഖാത്ത് മേഖലകളിൽ നടത്തിയ പരിശോധനയിൽ രണ്ട് നിയമലംഘനങ്ങൾ രേഖപ്പെടുത്തുകയും ഒമ്പത് കെട്ടിടങ്ങൾക്ക് മുന്നറിയിപ്പ് നൽകുകയും ചെയ്തു.ബാച്ചിലർ താമസവുമായി ബന്ധപ്പെട്ട നിയമലംഘനങ്ങൾ തുടരുന്ന കെട്ടിടങ്ങൾക്കെതിരെ വൈദ്യുതി വിച്ഛേദിക്കുന്നത് ഉൾപ്പെടെയുള്ള കർശന നടപടികൾ സ്വീകരിക്കുമെന്ന് കുവൈത്ത് മുനിസിപ്പാലിറ്റി മുന്നറിയിപ്പ് നൽകി.

spot_img
GULF
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
- Advertisment -spot_img

ARTICLES

error: Content is protected !!