കുവൈത്ത്സിറ്റി: കെട്ടിട നിർമ്മാണ ജോലികൾക്കായി ഉപയോഗിച്ചിരുന്ന ക്രെയിനിൽ കുടുങ്ങിയ രണ്ട് പേരെ അഗ്നിശമന സേനാംഗങ്ങൾ സുരക്ഷിതമായി താഴെയിറക്കി.
ശനിയാഴ്ച ഉച്ചയോടെയാണ് സംഭവം നടന്നത്. വിവരമറിഞ്ഞ് ഉടൻ തന്നെ സ്ഥലത്തെത്തിയ അഗ്നിശമന സേനാംഗങ്ങൾ ദ്രുതഗതിയിൽ രക്ഷാപ്രവർത്തനം നടത്തിയാണ് ഇരുവരേയും താഴെ എത്തിച്ചത്. സംഭവത്തിൽ പരിക്കേറ്റ ഒരാളെ തുടർചികിത്സയ്ക്കായി അടിയന്തര വൈദ്യസഹായ വിഭാഗത്തിന് (ആംബുലൻസ്) കൈമാറി.



