HomeGULFസാൽമി അതിർത്തി വഴി 53,314 കാർട്ടൺ സിഗരറ്റ് കടത്താൻ ശ്രമം; മൂന്നുപേർ പിടിയിൽ

സാൽമി അതിർത്തി വഴി 53,314 കാർട്ടൺ സിഗരറ്റ് കടത്താൻ ശ്രമം; മൂന്നുപേർ പിടിയിൽ

spot_img

കുവൈറ്റ് സിറ്റി : കുവൈത്തിലെ സാൽമി അതിർത്തി വഴി 53,314 കാർട്ടൺ സിഗരറ്റ് കടത്താനുള്ള ശ്രമം ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ വിഭാഗം പരാജയപ്പെടുത്തി.അലുമിനിയം പ്ലേറ്റുകളാണെന്ന് കസ്റ്റംസ് രേഖകളിൽ രേഖപ്പെടുത്തിയ കാർഡ്ബോർഡ് പെട്ടികൾക്കുള്ളിലാണ് വൻതോതിൽ സിഗരറ്റുകൾ ഒളിപ്പിച്ചിരുന്നത്.

സംഭവവുമായി ബന്ധപ്പെട്ട് ട്രക്ക് ഡ്രൈവറായ സിറിയൻ പൗരനെയും കസ്റ്റംസ് ക്ലിയറൻസ് ഓഫീസിൽ ജോലി ചെയ്യുന്ന യെമൻ പൗരനെയും അധികൃതർ പിടികൂടി.തുടർന്നുള്ള അന്വേഷണത്തിൽ അബ്ദാലിയിലെ ഒരു കാർഷിക മേഖലയിലാണ് സിഗരറ്റുകൾ ട്രക്കിൽ കയറ്റിയതെന്ന് കണ്ടെത്തി. ഇവിടെ നടത്തിയ പരിശോധനയിൽ ലൈസൻസില്ലാതെ വൻതോതിൽ വാണിജ്യ സാധനങ്ങൾ സൂക്ഷിച്ചിരുന്ന മൂന്ന് ഗോഡൗണുകളും കണ്ടെത്തി.

സിഗരറ്റുകൾ ട്രക്കിൽ കയറ്റാൻ സഹായിച്ചതായി സമ്മതിച്ച ഇന്ത്യൻ തൊഴിലാളിയെയും പിടികൂടി. ഒരു കുവൈത്തി പൗരന്റെ നിർദേശപ്രകാരമാണ് ഇത് ചെയ്തതെന്ന് ഇയാൾ മൊഴി നൽകിയതായി റിപ്പോർട്ടുണ്ട്. സംഭവദിവസം രാജ്യം വിട്ട കുവൈത്തി പൗരനെതിരെ സുരക്ഷാ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.സംഭവത്തിൽ കൂടുതൽ അന്വേഷണം തുടരുകയാണെന്നും നിയമലംഘകർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

spot_img
GULF
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
- Advertisment -spot_img

ARTICLES

error: Content is protected !!