കുവൈറ്റ് സിറ്റി : നാട്ടിലേക്കുള്ള യാത്രക്കിടയിൽ കുവൈറ്റ് പ്രവാസി മസ്കറ്റിൽ മരണപ്പെട്ടു, തൃശൂർ കൊടുങ്ങല്ലൂർ കാവിൽക്കടവ് സ്വദേശി മെജോ സി. വർഗീസ് ആണ് മസ്കറ്റിൽ മരണപ്പെട്ടത്. അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് മസ്‌ക്കത്ത് എയർപോർട്ടിലെ കിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തുടർന്ന് ഭൗതികശരീരം ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ഭാര്യ: മിഥുന. കെ.എം.സി.സിയുടെ നേതൃത്വത്തിൽ ഭൗതികശരീരം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുന്നു.
നാട്ടിലേക്കുള്ള യാത്രക്കിടയിൽ കുവൈറ്റ് പ്രവാസി മസ്കറ്റിൽ മരണപ്പെട്ടു
GULF
INTERNATIONAL
