HomeGULFകുവൈത്തിലെ ഫഹാഹീൽ മാർക്കറ്റിൽ 773 കിലോ ചീഞ്ഞ മത്സ്യം പിടികൂടി നശിപ്പിച്ചു; നാല് നിയമലംഘനങ്ങൾ രജിസ്റ്റർ...

കുവൈത്തിലെ ഫഹാഹീൽ മാർക്കറ്റിൽ 773 കിലോ ചീഞ്ഞ മത്സ്യം പിടികൂടി നശിപ്പിച്ചു; നാല് നിയമലംഘനങ്ങൾ രജിസ്റ്റർ ചെയ്തു

spot_img

കുവൈറ്റ് സിറ്റി : കുവൈത്തിലെ ഫഹാഹീൽ മാർക്കറ്റിൽ നടത്തിയ പരിശോധനയിൽ മനുഷ്യ ഉപഭോഗത്തിന് അനുയോജ്യമല്ലാത്ത 773 കിലോഗ്രാം ചീഞ്ഞ മത്സ്യം അധികൃതർ പിടികൂടി നശിപ്പിച്ചു. പരിശോധനയിൽ ശുചിത്വ നിയമങ്ങൾ ലംഘിച്ചതിന് നാല് നിയമലംഘന റിപ്പോർട്ടുകളും രജിസ്റ്റർ ചെയ്തു.കുവൈത്ത് പബ്ലിക് അതോറിറ്റി ഫോർ ഫുഡ് ആൻഡ് ന്യൂട്രീഷൻ, ആഭ്യന്തര മന്ത്രാലയം, വാണിജ്യ വ്യവസായ മന്ത്രാലയം, മത്സ്യബന്ധന മേഖലയിലെ ബന്ധപ്പെട്ട അധികൃതർ എന്നിവരുടെ സംയുക്ത നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.

ഫഹാഹീൽ പ്രദേശത്തെ മത്സ്യ, പച്ചക്കറി, മാംസ മാർക്കറ്റുകൾ കേന്ദ്രീകരിച്ചായിരുന്നു പരിശോധന.പരിശോധനയ്ക്കിടെ വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന 773 കിലോഗ്രാം കേടായ മത്സ്യമാണ് കണ്ടെത്തിയത്. മനുഷ്യ ഉപഭോഗത്തിന് അനുയോജ്യമല്ലെന്ന് സ്ഥിരീകരിച്ചതിനെ തുടർന്ന് മത്സ്യം അധികൃതർ നശിപ്പിച്ചു.പൊതുശുചിത്വ നിയമങ്ങളും ആരോഗ്യസുരക്ഷാ മാനദണ്ഡങ്ങളും പാലിക്കാത്തതിന് നാല് നിയമലംഘന റിപ്പോർട്ടുകളും തയ്യാറാക്കി.

ഉപഭോക്താക്കളുടെ ആരോഗ്യവും സുരക്ഷയും ഉറപ്പാക്കുന്നതിനായി രാജ്യത്തെ ഭക്ഷ്യവിപണികളിൽ പരിശോധനകൾ തുടരുമെന്ന് പബ്ലിക് അതോറിറ്റി ഫോർ ഫുഡ് ആൻഡ് ന്യൂട്രീഷൻ അറിയിച്ചു.ഭക്ഷ്യസുരക്ഷാ നിയമങ്ങൾ ലംഘിക്കുന്നവർക്കെതിരെ കർശന നിയമനടപടികൾ സ്വീകരിക്കുമെന്നും ബന്ധപ്പെട്ട സർക്കാർ വകുപ്പുകളുമായി സഹകരിച്ച് പരിശോധനകൾ കൂടുതൽ ശക്തമാക്കുമെന്നും അധികൃതർ വ്യക്തമാക്കി.

spot_img
GULF
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
- Advertisment -spot_img

ARTICLES

error: Content is protected !!