HomeGULFസംഘർഷം മൂർച്ഛിക്കുന്നതിനിടെ മേഖലയിൽ ആശങ്ക; സൗദി വിമാനത്താവളങ്ങൾക്ക് നേരെ ഹൂതി ആക്രമണം; മൂന്ന് മരണം, നിരവധി...

സംഘർഷം മൂർച്ഛിക്കുന്നതിനിടെ മേഖലയിൽ ആശങ്ക; സൗദി വിമാനത്താവളങ്ങൾക്ക് നേരെ ഹൂതി ആക്രമണം; മൂന്ന് മരണം, നിരവധി പേർക്ക് പരിക്ക്; ശക്തമായി അപലപിച്ച് കുവൈത്ത്

spot_img

കുവൈത്ത്സിറ്റി: സൗദി അറേബ്യയിലെ അബഹ അന്താരാഷ്ട്ര വിമാനത്താവളത്തിനും റിയാദിലെ കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിനും നേരെയുണ്ടായ ഹൂതി ആക്രമണങ്ങളെ കുവൈത്ത് ശക്തമായി അപലപിച്ചു. ആക്രമണങ്ങളിൽ മൂന്ന് പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തതോടെ ഗൾഫ് മേഖലയിൽ സംഘർഷാവസ്ഥ രൂക്ഷമായി.ബുധനാഴ്ച നടന്ന ആക്രമണങ്ങൾക്ക് പിന്നാലെ വ്യാഴാഴ്ചയും റിയാദിൽ നിരവധി സ്ഫോടനശബ്ദങ്ങൾ കേട്ടതായി റിപ്പോർട്ടുകളുണ്ട്. റിയാദിലെ കിംഗ് ഖാലിദ് വിമാനത്താവളത്തിന് നേരെയുണ്ടായ പുതിയ ബാലിസ്റ്റിക് മിസൈൽ ആക്രമണത്തിന്റെ ഉത്തരവാദിത്വം യെമനിലെ ഹൂതി വിമതർ ഏറ്റെടുത്തു.

റിയാദിനെ ലക്ഷ്യമാക്കി വിക്ഷേപിച്ച രണ്ട് ബാലിസ്റ്റിക് മിസൈലുകൾ പ്രതിരോധ സംവിധാനങ്ങൾ ഉപയോഗിച്ച് തകർത്തതായി സൗദി സഖ്യസേന അറിയിച്ചു. തകർത്ത മിസൈലുകളുടെ അവശിഷ്ടങ്ങൾ പതിച്ചതിനെ തുടർന്ന് ഒരു കിന്റർഗാർട്ടനും മെഡിക്കൽ ക്ലിനിക് സമുച്ചയത്തിനും നാശനഷ്ടങ്ങൾ സംഭവിച്ചു.ആക്രമണത്തെ തുടർന്ന് കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ വിമാന സർവീസുകൾ തടസ്സപ്പെട്ടു. ചില യാത്രക്കാരെ വിമാനത്താവളത്തിൽ നിന്ന് ഒഴിപ്പിച്ചതായും റിപ്പോർട്ടുകളുണ്ട്.സൗദി വ്യോമാതിർത്തിയിൽ സർവീസ് നടത്തുന്ന അന്താരാഷ്ട്ര വിമാനക്കമ്പനികൾക്ക് ഹൂതികൾ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. സൗദിയിലെ എണ്ണ ഉൽപ്പാദന കേന്ദ്രങ്ങളും ആക്രമണലക്ഷ്യങ്ങളാണെന്നും ഹൂതികൾ ഭീഷണി മുഴക്കി.

അതേസമയം, സാധാരണക്കാരെയും വിമാനത്താവളങ്ങൾ ഉൾപ്പെടെയുള്ള സിവിലിയൻ കേന്ദ്രങ്ങളെയും ലക്ഷ്യമിട്ടുള്ള ആക്രമണങ്ങൾ അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്ന് കുവൈത്ത് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.സൗദി അറേബ്യയുടെ സുരക്ഷ കുവൈത്തിന്റെയും മറ്റ് ഗൾഫ് സഹകരണ കൗൺസിൽ രാജ്യങ്ങളുടെയും സുരക്ഷയുടെ അവിഭാജ്യ ഘടകമാണെന്നും സൗദിയുടെ പരമാധികാരവും സുരക്ഷയും സംരക്ഷിക്കുന്നതിനുള്ള എല്ലാ നടപടികൾക്കും കുവൈത്തിന്റെ പൂർണ പിന്തുണയുണ്ടെന്നും മന്ത്രാലയം അറിയിച്ചു.

യുഎഇ, ഇന്ത്യ, ഈജിപ്ത്, ബ്രിട്ടൻ തുടങ്ങിയ രാജ്യങ്ങളും ആക്രമണങ്ങളെ ശക്തമായി അപലപിച്ചു.സംഘർഷം രൂക്ഷമായതോടെ അന്താരാഷ്ട്ര എണ്ണവിലയിലും വർധന രേഖപ്പെടുത്തി. യെമനിലെ സൈനിക നടപടികളും ഹൂതികളുടെ തുടർച്ചയായ ആക്രമണങ്ങളും ഗൾഫ് മേഖലയിലെ സുരക്ഷയ്ക്കും അന്താരാഷ്ട്ര വ്യോമഗതാഗതത്തിനും എണ്ണവിതരണത്തിനും പുതിയ വെല്ലുവിളി ഉയർത്തുകയാണ്.

spot_img
GULF
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
- Advertisment -spot_img

ARTICLES

error: Content is protected !!