HomeGULFകാലാവധി കഴിഞ്ഞ സൗന്ദര്യവർധക വസ്തുക്കൾക്കും നിയമവിരുദ്ധ ഉൽപ്പന്നങ്ങൾക്കും എതിരെ കർശന നടപടി; 35 ലംഘനങ്ങൾ കണ്ടെത്തി...

കാലാവധി കഴിഞ്ഞ സൗന്ദര്യവർധക വസ്തുക്കൾക്കും നിയമവിരുദ്ധ ഉൽപ്പന്നങ്ങൾക്കും എതിരെ കർശന നടപടി; 35 ലംഘനങ്ങൾ കണ്ടെത്തി കുവൈത്ത്

spot_img

കുവൈത്ത്സിറ്റി, ജൂലൈ 6: ഉപഭോക്തൃ സംരക്ഷണത്തിന്റെ ഭാഗമായി കുവൈത്ത് വാണിജ്യ-വ്യവസായ മന്ത്രാലയം നടത്തിയ വ്യാപക പരിശോധനയിൽ 35 നിയമലംഘനങ്ങൾ കണ്ടെത്തുകയും ഒരു ഗ്രോസറി സ്റ്റോർ അടച്ചുപൂട്ടുകയും ചെയ്തു.

ഫർവാനിയ, അഹ്മദി ഗവർണറേറ്റുകളിലായി നടത്തിയ പരിശോധനയിൽ കാലാവധി കഴിഞ്ഞ സൗന്ദര്യവർധക വസ്തുക്കളുടെ വിൽപ്പന, ഉത്ഭവം വ്യക്തമല്ലാത്ത ഉൽപ്പന്നങ്ങളുടെ വ്യാപാരം, നിയമവിരുദ്ധ ഉൽപ്പന്നങ്ങളുടെ വിൽപ്പന, ലൈസൻസില്ലാതെ പ്രവർത്തിക്കൽ തുടങ്ങിയ ഗുരുതര ലംഘനങ്ങൾ കണ്ടെത്തി.സർക്കാർ സബ്സിഡി ലഭിക്കുന്ന ഭക്ഷ്യവസ്തുക്കൾ അനധികൃതമായി വിറ്റ ഗ്രോസറി സ്റ്റോർ നിയമപ്രകാരം അടച്ചുപൂട്ടി. വിപണിയിലെ തട്ടിപ്പുകളും നിയമലംഘനങ്ങളും തടയാൻ പരിശോധനകൾ തുടരുമെന്ന് മന്ത്രാലയം അറിയിച്ചു.

spot_img
GULF
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
- Advertisment -spot_img

ARTICLES

error: Content is protected !!