കുവൈത്ത് സിറ്റി: പൊതു-സ്വകാര്യ മേഖലകളിലെ ആരോഗ്യ പ്രവർത്തകരുടെ ഔദ്യോഗിക വസ്ത്രധാരണം നിർബന്ധമാക്കുകയും ഏകീകരിക്കുകയും ചെയ്തുകൊണ്ട് കുവൈത്ത് ആരോഗ്യ മന്ത്രി ഡോ. അഹമ്മദ് അൽ-അവാദി ഉത്തരവ് പുറപ്പെടുവിച്ചു (മന്ത്രിതല ഡിക്രി 301/2026). ഇത് സംബന്ധിച്ച വിവരങ്ങൾ ഞായറാഴ്ച പുറത്തിറങ്ങിയ ഔദ്യോഗിക ഗസറ്റായ ‘കുവൈത്ത് അൽ-യൗമിൽ’ പ്രസിദ്ധീകരിച്ചു.
ഉത്തരവിലെ പ്രധാന കാര്യങ്ങൾ:
ആർട്ടിക്കിൾ 1: ഈ ഉത്തരവിലെ വ്യവസ്ഥകൾ അലോപ്പതി ഡോക്ടർമാർ, ദന്തഡോക്ടർമാർ, നഴ്‌സുമാർ, മിഡ്‌വൈഫുമാർ, ഫാർമസിസ്റ്റുകൾ, മറ്റ് അനുബന്ധ ആരോഗ്യ വിഭാഗങ്ങളിലെ (Allied health professions) സാങ്കേതിക വിദഗ്ദ്ധർ എന്നിവർക്കെല്ലാം ഒരുപോലെ ബാധകമായിരിക്കും.
ആർട്ടിക്കിൾ 2 (വിവിധ വിഭാഗങ്ങളുടെ വസ്ത്രങ്ങളുടെ നിറം):
ഡോക്ടർമാർ, ദന്തഡോക്ടർമാർ: ഡാർക്ക് നേവി ബ്ലൂ
നഴ്‌സിംഗ്, മിഡ്‌വൈഫറി സൂപ്പർവൈസറി ജീവനക്കാർ: നേവി ബ്ലൂ
നഴ്‌സിംഗ്, മിഡ്‌വൈഫറി ജീവനക്കാർ: റോയൽ ബ്ലൂ അല്ലെങ്കിൽ വെള്ള
ഫാർമസിസ്റ്റുകൾ: ഗ്രേഅനുബന്ധ ആരോഗ്യ വിഭാഗങ്ങളിലെ ടെക്‌നീഷ്യൻമാർ: ഒലീവ് ഗ്രീൻ
ആർട്ടിക്കിൾ 3: ഈ തീരുമാനം ബന്ധപ്പെട്ട എല്ലാ വകുപ്പുകളിലും അടിയന്തരമായി നടപ്പിലാക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിച്ച തിയ്യതി മുതൽ ഉത്തരവ് പ്രാബല്യത്തിൽ വന്നു.



