HomeGULFഇറാന്റെ ആക്രമണം തുടരുന്നു; ശക്തമായ പ്രതിഷേധവുമായി കുവൈത്ത്.

ഇറാന്റെ ആക്രമണം തുടരുന്നു; ശക്തമായ പ്രതിഷേധവുമായി കുവൈത്ത്.

spot_img

കുവൈത്ത് സിറ്റി, ജൂലൈ 18: കുവൈത്തിനുനേരെയുള്ള ഇറാന്റെ തുടർച്ചയായ ആക്രമണങ്ങളെ കുവൈത്ത് ശക്തമായി അപലപിച്ചു. രാജ്യത്തിന്റെ പരമാധികാരത്തെ തുറന്നുവെല്ലുന്നതും അന്താരാഷ്ട്ര നിയമങ്ങളുടെ വ്യക്തമായ ലംഘനവുമാണ് ഈ ആക്രമണങ്ങളെന്ന് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു.

ആക്രമണങ്ങൾ തുടരുന്നതിനും അതിന്റെ എല്ലാ പ്രത്യാഘാതങ്ങൾക്കും ഇറാനാണ് പൂർണ ഉത്തരവാദിയെന്ന് കുവൈത്ത് വ്യക്തമാക്കി. കുവൈത്തിനും ഗൾഫ് സഹകരണ കൗൺസിൽ (GCC) അംഗരാജ്യങ്ങൾക്കുമെതിരായ ഈ ശത്രുതാപരമായ നടപടികൾ മേഖലയിൽ സംഘർഷം വർധിപ്പിക്കുകയും സുരക്ഷയും സ്ഥിരതയും തകർക്കുകയും ചെയ്യുന്നുവെന്ന് മന്ത്രാലയം ചൂണ്ടിക്കാട്ടി.

ഇറാൻ ഉടൻ ആക്രമണങ്ങൾ അവസാനിപ്പിക്കണമെന്ന് കുവൈത്ത് ആവശ്യപ്പെട്ടു.

രാജ്യത്തിന്റെ പരമാധികാരം, ദേശീയ താൽപര്യങ്ങൾ, പൗരന്മാരുടെയും പ്രവാസികളുടെയും സുരക്ഷ എന്നിവ സംരക്ഷിക്കുന്നതിനായി അന്താരാഷ്ട്ര നിയമങ്ങൾക്കനുസൃതമായി ആവശ്യമായ എല്ലാ നടപടികളും തുടരുമെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

spot_img
GULF
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
- Advertisment -spot_img

ARTICLES

error: Content is protected !!