കുവൈത്ത് സിറ്റി, ജൂലൈ 14: ഇറാന്റെ ആക്രമണത്തിൽ പരിക്കേറ്റ കുവൈത്ത് നാവികസേനയിലെ സൈനികരെ കുവൈത്ത് സായുധസേന ജനറൽ സ്റ്റാഫ് മേധാവി ലെഫ്റ്റനന്റ് ജനറൽ ഖാലിദ് ദിർജ് സഅദ് അൽ ഷുറയ്യാൻ സന്ദർശിച്ച് ആരോഗ്യനില വിലയിരുത്തി.
ആശുപത്രിയിലെത്തിയ അദ്ദേഹം പരിക്കേറ്റ സൈനികരുമായി കൂടിക്കാഴ്ച നടത്തി അവരുടെ ആരോഗ്യസ്ഥിതി നേരിട്ട് അന്വേഷിക്കുകയും ചികിത്സയുടെ പുരോഗതി വിലയിരുത്തുകയും ചെയ്തു.
മെഡിക്കൽ സംഘത്തിൽ നിന്ന് പരിക്കേറ്റവരുടെ ആരോഗ്യനില സംബന്ധിച്ച വിശദീകരണം കേട്ട അദ്ദേഹം, മികച്ച ചികിത്സയും പരിചരണവും ഉറപ്പാക്കുന്നതിനായി പ്രവർത്തിക്കുന്ന ആരോഗ്യപ്രവർത്തകരുടെ സേവനത്തെ അഭിനന്ദിച്ചു.
പരിക്കേറ്റ എല്ലാ സൈനികർക്കും വേഗത്തിൽ പൂർണ സുഖം പ്രാപിക്കട്ടെയെന്ന് ആശംസിച്ച അദ്ദേഹം, രാജ്യത്തെ സംരക്ഷിക്കുന്നതിനായി സേവനമനുഷ്ഠിക്കുന്ന സൈനികരുടെ സുരക്ഷയ്ക്കും ക്ഷേമത്തിനും കുവൈത്ത് സായുധസേന പരമപ്രാധാന്യം നൽകുന്നുവെന്നും വ്യക്തമാക്കി.



