HomeGULFK.O.C കേബിൾ മോഷണക്കേസ്; വ്യാജ എഞ്ചിനീയർ അടക്കം വൻ സംഘം പിടിയിൽ, 4.2 ലക്ഷം ദിനാർ...

K.O.C കേബിൾ മോഷണക്കേസ്; വ്യാജ എഞ്ചിനീയർ അടക്കം വൻ സംഘം പിടിയിൽ, 4.2 ലക്ഷം ദിനാർ വിലവരുന്ന കേബിളുകൾ വീണ്ടെടുത്തു

spot_img

കുവൈത്ത് സിറ്റി, ജൂലൈ 6: കുവൈത്ത് ഓയിൽ കമ്പനിയുടെ (KOC) കെഡി 4.2 ലക്ഷം വിലവരുന്ന ഏകദേശം 400 ടൺ സമുദ്ര കേബിളുകൾ മോഷ്ടിച്ച സംഘത്തെ ആഭ്യന്തര മന്ത്രാലയത്തിന്റെ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ വിഭാഗം അറസ്റ്റ് ചെയ്തു.കെ.ഒ.സി ജീവനക്കാരൻ ഉൾപ്പെടെയുള്ള പ്രതികൾ വ്യാജ രേഖകളും മുദ്രകളും ഉപയോഗിച്ച് കേബിളുകൾ പുറത്തുകടത്തിയതായും, ഒരാൾ വ്യാജ എഞ്ചിനീയറായി ചമഞ്ഞ് മോഷണ വസ്തുക്കൾ വിൽപ്പന നടത്തിയതായും അന്വേഷണത്തിൽ കണ്ടെത്തി.പ്രതികളിൽ നിന്ന് കെഡി 37,000, കെഡി 26,210, 1,000 യുഎസ് ഡോളർ, സ്വർണാഭരണങ്ങൾ, ഒരു വാഹനം, വ്യാജ ഔദ്യോഗിക മുദ്ര എന്നിവ പിടിച്ചെടുത്തു. മോഷ്ടിക്കപ്പെട്ട മുഴുവൻ കേബിളുകളും വീണ്ടെടുത്തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

spot_img
GULF
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
- Advertisment -spot_img

ARTICLES

error: Content is protected !!