കുവൈത്ത് സിറ്റി: ഇറാന്റെ ആക്രമണത്തെ തുടർന്ന് കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ടേക്ക് ഓഫ്, ലാൻഡിംഗ് പ്രവർത്തനങ്ങൾ താൽക്കാലികമായി നിർത്തിവെച്ച സാഹചര്യത്തിൽ കുവൈത്ത് എയർവേയ്സ് ഭൂരിഭാഗം വിമാന സർവീസുകളും പുനഃക്രമീകരിച്ചതായി അറിയിച്ചു.
യാത്രക്കാർ തങ്ങളുടെ വിമാനങ്ങളുടെ പുതിയ സമയക്രമം പരിശോധിക്കണമെന്ന് കമ്പനി അഭ്യർഥിച്ചു. ബുക്കിംഗിൽ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറുകളിലേക്ക് എസ്‌എംഎസും അറിയിപ്പുകളും അയച്ച് യാത്രാ വിവരങ്ങൾ അറിയിക്കുമെന്നും വ്യക്തമാക്കി.
കൂടുതൽ വിവരങ്ങൾക്ക് കുവൈത്തിനുള്ളിൽ 171 എന്ന നമ്പറിലോ, വിദേശത്തുനിന്ന് +965 24345555 (Ext. 171) എന്ന നമ്പറിലോ, അല്ലെങ്കിൽ WhatsApp: +965 1802050 വഴിയോ ബന്ധപ്പെടാമെന്ന് കമ്പനി അറിയിച്ചു.
യാത്രക്കാരുടെ സുരക്ഷയ്ക്കാണ് പരമപ്രാധാന്യം നൽകുന്നതെന്നും സഹകരണത്തിന് എല്ലാവർക്കും നന്ദി അറിയിക്കുന്നതായും കുവൈത്ത് എയർവേയ്സ് വ്യക്തമാക്കി.



